'ഇനിമേ താന്‍ ആരംഭം' സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് അല്‍ഫോണ്‍സ് പുത്രന്റെ ഫിലിം മേക്കിംഗ് ക്ലാസ്

സിനിമ പഠിക്കുന്നവര്‍ക്ക് വേണ്ടി ഫിലിം മേക്കിംഗ് ക്ലാസ് ഒരുക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഇന്‍സ്റ്റാഗ്രാമില്‍ ഇതു സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എട്ട് തരം ഷോട്ടുകള്‍ കൊണ്ട് റീല്‍സ് ഉണ്ടാക്കി അയക്കുന്നതില്‍ നിന്നാണ് ആദ്യ ക്ലാസുകാരെ തെരഞ്ഞെടുക്കുന്നത്.

അല്‍ഫോണ്‍സിന്റെ കുറിപ്പ്

സിനിമ പഠിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി, ഫിലിം മേക്കിംഗിനെ കുറിച്ചുള്ള എന്റെ ആദ്യ ക്ലാസ്. ഇത് പരീക്ഷിച്ച എല്ലാവര്‍ക്കും എനിക്ക് അയയ്ക്കാം, (എക്‌സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുള്‍ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസ് അപ് ഷോട്ട്, ക്ലോസ് അപ് ഷോട്ട്, എക്‌സ്ട്രീം ക്ലോസ് അപ് ഷോട്ട് എന്നിവ റീല്‍സ് അക്കി അയക്കുക.

സിനിമാറ്റൊഗ്രഫി, എഡിറ്റിങ് എന്നിവയില്‍ താല്‍പര്യമുള്ളവര്‍ അതും റീല്‍സില്‍ പരീക്ഷിക്കാം). എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ മെസ്സേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. ഗോപാലന്‍ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പറയുന്നു ( സൂപ്പര്‍സ്റ്റാര്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഡയലോഗാണ്) ഇനിമേ താന്‍ ആരംഭം…

ഗോള്‍ഡ് എന്ന സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് നിരവധി ട്രോളുകള്‍ക്കിരയായ സംവിധായകനായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. സിനിമയക്ക് നേരെ വന്ന മോശം പ്രതികരണങ്ങളോടും ട്രോളുകളോടും സംവിധായകന്‍ പ്രതികരിച്ചെത്തിയിരുന്നു. സിനിമ ഇഷ്ടമായില്ല എന്ന് പറയാം എന്നും എന്നാല്‍ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ?ഗ്യത ഇന്ത്യയില്‍ താന്‍ ആകെ കണ്ടത് കമല്‍ ഹാസനില്‍ മാത്രമാണ് എന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്