ഗയ് റിച്ചിയുടെ വലിയ ആരാധകനായിരുന്നു അൽഫോൺസ് പുത്രൻ, അവൻ ഇനിയും സിനിമകൾ ചെയ്യും: കാർത്തിക് സുബ്ബരാജ്

ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്ന ആളുകളാണ് സുഹൃത്തക്കൾ കൂടിയായ കാർത്തിക് സുബ്ബരാജും അൽഫോൺസ് പുത്രനും വിജയ് സേതുപതിയും എല്ലാം. എല്ലാവരും ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ തങ്ങളുടെ സാന്നിധ്യം നിരവധി സിനിമകളിലൂടെ അറിയിക്കുന്നുണ്ട്.

കാർത്തിക് സുബ്ബരാജും വിജയ് സേതുപതിയും തമിഴിൽ നിലയുറപ്പിച്ചപ്പോൾ മലയാളത്തിലായിരുന്നു അൽഫോൺസ് പുത്രൻ കൂടുതലായും സിനിമകൾ ചെയ്തിരുന്നത്. എന്നാൽ ഈയിടെ അൽഫോൺസ് പുത്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ വാർത്തയായിരുന്നു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഡയഗ്നോസ് ചെയ്തുവെന്നും, അതുകൊണ്ട് ഇനി സിനിമകൾ ഒന്നും ചെയ്യില്ലെന്നുമായിരുന്നു അൽഫോൺസ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഇപ്പോഴിതാ അൽഫോൺസ് പുത്രനെ കുറിച്ച് സംസാരിക്കുകയാണ് കാർത്തിക് സുബ്ബരാജ്.
“ഞാൻ കണ്ട് വളർന്ന ഇഗ്ലീഷ് സിനിമകൾ ജുറാസിക് പാർക്കും കമ്മാൻഡോയുമെല്ലാം ആയിരുന്നു. സിനിമ വളരെ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യമായി കണ്ട ഇംഗ്ലീഷ് ഫിലിം ഷോഷാങ്ക് റിഡംപ്ഷൻ ആയിരുന്നു. എന്റെ സുഹൃത്തായിരുന്നു അങ്ങനെയുള്ള സിനിമകൾ കാണണമെന്ന് എന്നോട് പറഞ്ഞത്. അന്ന് മുതലാണ് ഇംഗ്ലീഷ് സിനിമകൾ കൂടുതലായി കാണാൻ തുടങ്ങിയത്.

പൾപ്പ് ഫിക്ഷൻ അങ്ങനെയാണ് ഞാൻ കാണുന്നത്. ഗുഡ് ഫെല്ലാസ് എന്ന ചിത്രമെല്ലാം അതിന് ശേഷമാണ് ഞാൻ കണ്ടത്. അപ്പോഴാണ് ഓരോ സംവിധായകരുടെയും വ്യത്യസ്ത പെർസ്പെക്ടീവുകളെ കുറിച്ച് ഞാൻ മനസിലാക്കാൻ തുടങ്ങിയത്. ടെറന്റിനോയുടെ സിനിമകളും കോയൻ ബ്രദേർസിന്റെ സിനിമകളുമെല്ലാം വലിയ രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ഗയ് റിച്ചിയുടെ സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു എന്നാൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ആരാധകൻ ആയിരുന്നില്ല. എന്നാൽ അൽഫോൺസ് പുത്രൻ ഗയ് റിച്ചിയുടെ വലിയ ഫാൻ ആയിരുന്നു. കാരണം അവൻ സിനിമയുടെ എഡിറ്റിങ്ങിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. എഡിറ്റിങ്ങിന്റെ പവർ മാക്സിമം ഉപയോഗിക്കുന്ന ചിത്രങ്ങൾ ആയിരുന്നു ഗയ് റിച്ചിയുടെ സിനിമകൾ.

ഈയിടെ അൽഫോൺസ് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. അത് കണ്ട് ഞാൻ അൽഫോൻസിന് മെസ്സേജ് അയച്ചിരുന്നു. ഞങ്ങൾ സംസാരിച്ചു. എനിക്ക് തോന്നുന്നത് അൽഫോൺസ് ഇനിയും ഒരുപാട് മികച്ച സിനിമകൾ ചെയ്യും. ” ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് സുബ്ബരാജ് അൽഫോൺസ് പുത്രനെ കുറിച്ച് സംസാരിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ