അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു; ഇത്തവണ പുതിയ റോളിൽ

‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്ന സിനിമയക്ക് ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സംവിധായകൻ അൽഫോൺസ് പുത്രനും. കാമിയോ റോളിലാണ് അൽഫോൺസ് ചിത്രത്തിൽ എത്തുന്നത്. തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ സിനിമയാണ് അൽഫോൺസ് പുത്രന്റെ പ്രേമമെന്നും, അതിന്റെ സംവിധായകന് വേണ്ടി സ്വന്തം ചിത്രത്തിൽ ആക്ഷൻ പറയുക എന്നത് സ്വപ്നതുല്യമായ കാര്യമാണെന്നും അരുൺ വൈഗ പറയുന്നു.

“എനിക്ക് ഏറ്റവും കൂടുതൽ പ്രേമം തോന്നിയ സിനിമയാണ് ‘പ്രേമം’. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല അതിൽ വർക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി.. അങ്ങനെ സിജു വിൽസൺ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹൃത്തുക്കൾ ആയി. ഇപ്പോ പുതിയ സിനിമയിൽ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും, അതും ഒരു ഭാഗ്യം.

എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയിൽ ഒരു കാമിയോ റോൾ അൽഫോൻസ് പുത്രൻ ഇന്നലെ ചെയ്തു… ആ കാരക്ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസ്സിൽ.

അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷന് പറഞ്ഞു.. ആഗ്രഹിച്ച കാര്യങ്ങൾ നമ്മളിലേക്ക് എത്തുമ്പോൾ ഒരു സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്.

സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചു.. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട.. നേരത്തിനും പ്രേമത്തിനും ഗോൾഡിനും അപ്പുറം ഒരു ഗംഭീര സിനിമയും ആയി ചേട്ടൻ വരട്ടെ അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. വിളിച്ചപ്പോൾ വന്നതിന് ഹൃദയത്തിൽ നിന്നും നന്ദി.. ശേഷം സ്ക്രീനിൽ.” എന്നാണ് അരുൺ വൈഗ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

View this post on Instagram

A post shared by Arun Vaiga (@arunvaiga)

അതേസമയം ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മൈക്ക്’, ‘ഖൽബ്’, ‘ഗോളം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്റണി, ഇന്ദ്രൻസ്, റോണി, മനോജ് കെ യു, ബിലാൽ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, ചാന്ദിനി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം: സിനോജ് പി അയ്യപ്പൻ, ചിത്രസംയോജനം: അരുൺ വൈഗ, സംഗീതം: രാജേഷ് മുരുകേശൻ (നേരം, പ്രേമം), ഗാനരചന: ശബരീഷ് വർമ്മ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, കലാസംവിധാനം: സുനിൽ കുമാരൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: മെൽവി.ജെ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, അസ്സോസിയേറ്റ് ഡയറക്ടേർസ്: സുമേഷ് മുണ്ടയ്ക്കൽ, ഇനീസ് അലി, അസിസ്റ്റന്റ് ഡയറക്ടേർസ്: വിൻസ്, ശരത് കേദാർ, ഷിൻ്റോ ഔസേപ്പ് തെർമ്മ, ശാലിനി ശരത്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, അസ്സോസിയേറ്റ് ക്യാമറാമാൻ: രാജ്‌കുമാർ, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ: വിഷ്ണു കണ്ണൻ, സുമേഷ്. കെ.ചന്ദ്രൻ, അസിസ്റ്റന്റ് ക്യാമറാമാൻ: അഫിൻ സേവ്യർ, ബിബിൻ ബേബി, സുധിൻ രാമചന്ദ്രൻ, അഭിരാം ആനന്ദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോഷ്.കെ.കൈമൾ, നിശ്ചല ഛായാഗ്രഹണം: ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ മാനേജർ: ഇന്ദ്രജിത്ത് ബാബു, പീറ്റർ അർത്തുങ്കൽ, നിധീഷ് പൂപ്പാറ, പരസ്യകല: ഓൾഡ് മങ്ക്സ്.

Latest Stories

CSK VS RCB: തുടരും ഈ ചെന്നൈ തോൽവി, മഞ്ഞപ്പടയെ തീർത്ത് ആർസിബി പ്ലേ ഓഫിന് അരികെ; ധോണിക്ക് ട്രോളോട് ട്രോൾ

സച്ചിന്റെ ആ അതുല്യ റെക്കോഡ് തകർക്കാൻ കഴിയുക അവന് മാത്രം, ചെക്കനെ വെറുതെ... മൈക്കിൾ വോൺ പറയുന്നത് ഇങ്ങനെ

CSK VS RCB: ഒരു ഓവർ കൂടി തന്നിരുനെങ്കിൽ ആ റെക്കോഡ് ഞാൻ തൂക്കിയേനെ ധോണി അണ്ണാ, അത് തന്നിരുനെങ്കിൽ നീ സെഞ്ച്വറി അടിച്ചേനെ; നാണംകെട്ട് ഖലീൽ അഹമ്മദ്; അതിദയനീയം ഈ ചെന്നൈ

പാക് റേഞ്ചര്‍ ബിഎസ്എഫ് കസ്റ്റഡിയില്‍; പിടിയിലായത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ

CSK VS RCB: ഞാന്‍ എന്താടാ നിന്റെ ചെണ്ടയോ, നിലത്ത് നിര്‍ത്തെടാ, ചെന്നൈ ബോളറുടെ ഓരോവറില്‍ 33 അടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, തീപ്പൊരി ബാറ്റിങ്ങിന്‌ കയ്യടിച്ച് ആരാധകര്‍

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന സന്ദേശം; വ്യാജമെന്ന് സ്ഥിരീകരിച്ച് ഇന്ത്യയും ശ്രീലങ്കയും

RCB VS CSK: 14 ബോളില്‍ 53, ഇത് താന്‍ടാ വെടിക്കെട്ട്, ചെന്നൈ ബോളര്‍മാരെ കണ്ടംവഴി ഓടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, മിന്നല്‍ ബാറ്റിങ്ങില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

'പിണറായി ദ ലജന്‍ഡ്'; 15 ലക്ഷം ചെലവഴിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഡോക്യുമെന്ററി; പിന്നില്‍ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന

RCB VS CSK: ചെന്നൈക്കെതിരെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിക്ക് സ്വന്തം, ചിന്നസ്വാമിയില്‍ വീണ്ടും കിങ്ങിന്റെ വെടിക്കെട്ട്, പൊളിച്ചെന്ന് ആരാധകര്‍

RCB VS CSK: എടാ മോനെ ഞാന്‍ അതങ്ങ് തൂക്കി കേട്ടോ, യുവതാരത്തെ മറികടന്ന് വീണ്ടും കിങ് കോഹ്ലി, വെടിക്കെട്ട് ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി നേടി താരം