മട്ടാഞ്ചേരി ബേസ്ഡ് മലര്‍ മിസിനെ തമിഴത്തിയാക്കി, ആദ്യം സെലക്ട് ചെയ്തത് അസിനെയും രജിഷയെയും, പക്ഷെ..: അല്‍ഫോണ്‍സ് പുത്രന്‍

മട്ടാഞ്ചേരി ബേസ്ഡ് കഥാപാത്രമായ മലര്‍ മിസിനെ തമിഴ് കഥാപാത്രമാക്കി മാറ്റിയതിനെ കുറിച്ച് മനസു തുറന്ന് അല്‍ഫോണ്‍സ് പുത്രന്‍. അസിന്‍, രജിഷ വിജയന്‍ എന്നീ താരങ്ങളെ പരിഗണിച്ച ‘പ്രേമം’ സിനിമയില്‍ പിന്നീടാണ് സായ് പല്ലവി എത്തുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍ സംസാരിച്ചത്.

”സായ് പല്ലവിയും മഡോണയും അനുപമ പരമേശ്വരനും ഓഡിഷനിലൂടെ വന്നതാണ്. ഓഡിഷന്‍ ചെയ്ത പലരും പിന്നീട് വലിയ ആളുകളായി. ഇവരെ എങ്ങനെയാണ് സെലക്ട് ചെയ്യാതിരിക്കുന്നത് എന്ന് ആലോചിച്ച് പലരേയും പറഞ്ഞുവിട്ടിട്ടുണ്ട്. രജിഷ വിജയനെ പ്രേമത്തില്‍ ഞങ്ങള്‍ സെലക്ട് ചെയ്തതാണ്.”

”പക്ഷെ മൂന്ന് നായികമാര്‍ നേരത്തെ തന്നെ ആയിരുന്നു. അതിനാല്‍ രജിഷ വിജയനെ പ്രേമത്തിലേക്ക് കൊണ്ട് വരാനായില്ല. മലര്‍, മേരി എന്നീ കഥാപാത്രങ്ങള്‍ക്കായാണ് രജിഷയെ ഓഡിഷന്‍ ചെയ്തത്. അവര്‍ ഇപ്പോള്‍ വലിയ നടിയായി. മലര്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം അസിന്‍ ആയിരുന്നു വരേണ്ടിയിരുന്നത്.”

”നിവിന്‍ പോളി സംസാരിക്കാമെന്ന് പറഞ്ഞതാണ്. മട്ടാഞ്ചേരി ബേസ് ചെയ്താണ് ആ ക്യാരക്ടര്‍ എഴുതിയിരുന്നത്. പിന്നെ തമിഴ് കഥാപാത്രമാക്കി മാറ്റിയപ്പോഴാണ് സായ് പല്ലവിയെ ഓഡിഷന്‍ ചെയ്തത്. ഞങ്ങള്‍ അഞ്ച് പേര്‍ കോയമ്പത്തൂരിലെ അവരുടെ വീട്ടില്‍ പോയി ഓഡിഷന്‍ ചെയ്യുകയായിരുന്നു.”

”അവര്‍ കഥാപാത്രത്തിന് ചേരുമെന്ന് മനസിലായതോടെ അതും ഫിക്‌സ് ആയി” എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. 2015ല്‍ ആയിരുന്നു പ്രേമം തിയേറ്ററുകളില്‍ എത്തിയത്. അന്ന് യൂത്തിനിടെയിലും ക്യാമ്പസുകളിലും ചിത്രം ഓളം തീര്‍ത്തിരുന്നു. അല്‍ഫോണ്‍സിന്റെ സൂപ്പര്‍ ഹിറ്റ് ആയി ചിത്രം കൂടിയാണിത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ