ചിലരുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുകയാണ്, കൈയില്‍ നാല് സ്‌ക്രിപ്റ്റ് ഉണ്ട്..; ആരാധകനോട് അല്‍ഫോണ്‍സ് പുത്രന്‍, വൈറല്‍

തന്റെ കൈയില്‍ നാല് തിരക്കഥകള്‍ റെഡിയായി ഇരിപ്പുണ്ടെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി നല്‍കിയ കുറിപ്പിലാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ തുടങ്ങാനായി താന്‍ ചില സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുകയാണ് എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

‘ബ്രോ നിങ്ങള്‍ സോഷ്യല്‍ മീഡിയ വിട്ട് അല്‍പ്പം യാത്ര ചെയ്യൂ. അത് നിങ്ങള്‍ക്ക് ആശ്വാസം ഉണ്ടാക്കും. അപ്പോള്‍ അടുത്ത ചിത്രത്തിനായുള്ള മികച്ച പ്ലോട്ടുമായി തിരികെ വരാം’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഈ കമന്റിനാണ് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കിയത്.

”സ്‌ക്രിപ്റ്റ് ഒന്നും ചെയ്യാതെ ഞാന്‍ വെറുതെ ഇരിക്കുകയാണെന്ന് നിങ്ങള്‍ കരുതിയോ? പ്രേമം, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഞാന്‍ 4 തിരക്കഥകളും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റുകളും എന്റെ പക്കലുണ്ട്. ഞാന്‍ ഒരുപാട് ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. കുറച്ച് സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. അത്രേയുള്ളു” എന്നാണ് സംവിധായകന്റെ മറുപടി.

No description available.

അതേസമയം, ‘ഗോള്‍ഡ്’ ആയിരുന്നു അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ എത്തിയ സിനിമ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. ഇതോടെ സംവിധായകനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പിന്നാലെ സിനിമ പാരാജയമാകാന്‍ പൃഥ്വിരാജും നിര്‍മ്മാതാവും അടക്കം കാരണക്കാരാണെന്ന് ആരോപിച്ച് അല്‍ഫോണ്‍സ് രംഗത്തെത്തിയിരുന്നു. ആകെ മൂന്ന് സിനിമകള്‍ മാത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ‘നേരം’, ‘പ്രേമം’ എന്നീ സിനിമകള്‍ ഹിറ്റ് ആയിരുന്നു. എന്നാല്‍ പിന്നീട് വന്ന ഗോള്‍ഡ് പ്രതീക്ഷ തകര്‍ക്കുകയായിരുന്നു.

Latest Stories

പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത് സാധാരണക്കാരായ കശ്മീരികള്‍ക്ക് നേരെ; പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?

തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല; സമാധാനത്തോളം വലുതല്ല മറ്റൊന്നും, ഓപ്പറേഷന്‍ സിന്ദൂരയെ വിമര്‍ശിച്ച് എസ് ശാരദക്കുട്ടി

ആര്‍ഭാടവും ബഹളങ്ങളും വേണ്ട; ലളിതമായ ചടങ്ങില്‍ ആന്‍സന്‍ പോളിന്റെ വിവാഹം, വീഡിയോ

പുല്‍വാമ വനത്തിനുള്ളില്‍ പാലക്കാട് സ്വദേശിയുടെ മൃതദേഹം; പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്; ബംഗളൂരുവില്‍ ജോലിക്ക് പോയ യുവാവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?; നാരീശക്തിയോടെ നയം വ്യക്തമാക്കി ഇന്ത്യ; ചൂണ്ടിക്കാണിച്ച് എണ്ണിപ്പറഞ്ഞു തെളിവുനിരത്തി പഴുതടച്ച സൈനിക- നയതന്ത്ര നീക്കം

സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി പി സരിനും; നിയമനം പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം, മാസശമ്പളം 80,000രൂപ

ഒരു തീവ്രവാദ ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ

തീവ്രവാദത്തിന് അതിജീവിക്കാന്‍ അര്‍ഹതയില്ല.. സൈന്യത്തിന് സല്യൂട്ട്: പൃഥ്വിരാജ്

കൊച്ചി അതീവ ജാഗ്രതയിൽ; മറൈൻ ഡ്രൈവ് ഉൾപ്പെടെ നാലിടങ്ങളിൽ വൈകിട്ട് നാല് മണിക്ക് മോക് ഡ്രിൽ