സിനിമ കഴിയാറായപ്പോൾ ഒരു മിസ്സിംഗ് തോന്നി, ഞാന്‍ ചേട്ടനെ മറന്നു, ആരും ഓര്‍മ്മിപ്പിച്ചില്ല; ഇന്ദ്രജിത്തിനോട് അല്‍ഫോണ്‍സ് പുത്രന്‍

നടന്‍ ഇന്ദ്രജിത്തിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം പറഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പൃഥ്വിരാജും മല്ലിക സുകുമാരനും ലവേഷമിട്ട ‘ഗോള്‍ഡ്’ സിനിമയുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറിപ്പിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പൃഥ്വിരാജിനെയും മല്ലിക സുകുമാരനേയും ഗോള്‍ഡില്‍ അഭിനയിപ്പിച്ചപ്പോള്‍ ഇന്ദ്രജിത്തിനെ താന്‍ മറന്നു പോയെന്ന് അല്‍ഫോണ്‍സ് കുറിച്ചു. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്:

ദി മിസ്റ്ററി. ദി ഓപ്പണിംഗ് സീന്‍. ജോഷിയും അമ്മയുമായി ജീവിച്ചതിന് രണ്ടു പേര്‍ക്കും നന്ദി. സുകുമാരന്‍ സാറിന് എന്റെ ഭാഗത്ത് നിന്നും പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടന്‍ എന്നോട് ക്ഷമിക്കണം. സുകുമാരന്‍ സാറിനേയും മാഡത്തിനേയും രാജുവിനേയും അഭിനയിപ്പിച്ചപ്പോ ചേട്ടനെ മറന്നു പോയി. ആരും ഓര്‍മിപ്പിച്ചില്ല.

പക്ഷേ സിനിമയൊക്കെ കഴിയാറായപ്പോ എനിക്കെന്തോ മിസ്സിങ് തോന്നി. ആ മിസ്സിങ് ചേട്ടന്‍ തന്നെയാണ്. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ട് ഇന്ദ്രജിത്ത് ചേട്ടാ. ഗോള്‍ഡിലെ ബി.ജി.എം., ജിംഗിള്‍സ്, പാട്ടുകള്‍ എല്ലാം ഒന്നൊന്നായി റിലീസ് ചെയ്യാന്‍ പോവുകയാണ്. ഒന്നും ക്രമത്തിലായിരിക്കില്ല. അത് ഉറപ്പാണ്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍