തേങ്ങയില്‍ വെള്ളം നിറയ്ക്കുന്നത് ആരാണോ അത്; ദൈവത്തെ കുറിച്ചുളള അല്‍ഫോണ്‍സ് പുത്രന്റെ  ചോദ്യവും രസകരമായ ഉത്തരങ്ങളും

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അല്‍ഫോണ്‍സിന്റെ മൂന്നാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ . ഫഹദ് ഫാസിലിനേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പാട്ട് ആണ് അല്‍ഫോണ്‍സിന്റെ പുതിയ ചിത്രം.

അതേസമയം ഒരു ഇടവേളയ്ക്കുശേഷം  സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയിരിക്കുകയാണ് സംവിധായകൻ . ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന്റെ പുതിയൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തവണ സിനിമയുമായി ബന്ധമുള്ളതല്ല പോസ്റ്റ്. കാര്യം ഇത്തിരി ആത്മീയമാണ്. ദൈവത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

സയന്‍സിനെ സംബന്ധിച്ച് എന്താണ് ദൈവം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സയന്‍സ് പിന്തുടരുന്നവര്‍ ഇവിടെ പറയുക. ചുരുക്കത്തില്‍ ഞാന്‍ എല്ലാ യുക്തിവാദികളോടും നിരീശ്വരവാദികളോടുമാണ് ചോദിക്കുന്നത്. ദൈവത്തെ നിര്‍വചിക്കുക. ദൈവത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് അറിയാന്‍ താത്പര്യം ഉണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പിന്നാലെ മറുപടിയുമായി സോഷ്യല്‍ മീഡിയയും എത്തിയിരിക്കുകയാണ്.

രസകരമായ മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. പിന്നെ സയന്‍സിന് ഗോഡിനെ പറ്റി ഡെഫനിഷന്‍ ഉണ്ടാക്കലാണല്ലോ പണി തേങ്ങയില്‍ വെള്ളം നിറക്കുന്നതാരാണോ അയാള്‍ ആണ് ഗോഡ് ഇന്‍ മൈ ഒപ്പിനിയന്‍. എന്നിങ്ങനെ രസകരമായ കമന്റുകളാണ്  പോസ്റ്റിന് ലഭിക്കുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല