ഫുള്‍ മേക്കപ്പിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു, സിനിമയില്‍ നിന്നും ഒഴിവാക്കി.. സിനിമയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ വേറൊരു ജോലി വേണം: ആല്‍ഫി പഞ്ഞിക്കാരന്‍

സിനിമയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ മറ്റേതെങ്കിലും ഒരു ജോലി കൂടി വേണമെന്ന് നടി ആല്‍ഫി പഞ്ഞിക്കാരന്‍. എപ്പോഴും സിനിമ കിട്ടാറില്ല, പല സിനിമകളില്‍ നിന്നും അവസരം നഷ്ടമായിട്ടുണ്ട് എന്നുമാണ് ആല്‍ഫി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ശിക്കാരി ശംഭു, മാളികപ്പുറം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ആല്‍ഫി.

‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ എന്ന വെബ് സീരിസ് ആണ് ആല്‍ഫിയുടെതായി റിലീസിനൊരുങ്ങുന്നത്. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ആല്‍ഫി സംസാരിച്ചത്. ”സിനിമയില്‍ പല തരത്തില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഈ അവസരവും സഷ്ടമാവുമോ എന്ന പേടിയും ഉണ്ടായിരുന്നു.”

”ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് വേണ്ടി ഒരു നല്ല അവസരം ലഭിച്ചിരുന്നു. കേട്ടപ്പോള്‍ തന്നെ ഒരുപാട് സന്തോഷമായി. മാളികപ്പുറത്തിലെ വേഷം കണ്ടിട്ടാണ് അത്തരത്തിലൊരു അവസരം ലഭിച്ചത്. ആ കഥാപാത്രം ഒരു 30-35 വയസ്സ് തോന്നിക്കുന്നതായിരുന്നു. അങ്ങനെ ഞാന്‍ ലൊക്കേഷനില്‍ പോയി കാരവാനില്‍ ചെന്ന് ലുക്ക് ടെസ്റ്റ് നടത്തി.”

”അതിന്റെ ഫോട്ടോ ഡയറക്ടര്‍ക്ക് അയച്ച് കൊടുത്തപ്പോള്‍ അവര്‍ ഉദ്ദേശിച്ച പോലെ എനിക്ക് അത്രയും പ്രായം തോന്നിക്കുന്നില്ല. അങ്ങനെ ഈ കഥാപാത്രം ചെയ്യാന്‍ അല്‍ഫിക്ക് പറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഫുള്‍ മേക്കപ്പ് ഇട്ട് നില്‍ക്കുന്ന ഞാന്‍ പൊട്ടിക്കരഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ ബുദ്ധിമുട്ടിലാണ്. അവസരങ്ങള്‍ പല രീതിയിലും വഴുതി പോകുന്നുണ്ട്.”

”സിനിമയില്‍ ഇന്ന് പിടിച്ച് നില്‍ക്കണമെങ്കില്‍ നമുക്ക് എപ്പോഴും ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടായിരിക്കണം. സിനിമ എന്നത് ഒരു സ്ഥിരം ജോലി അല്ല. അവസരങ്ങള്‍ മതിയായ രീതിയില്‍ ലഭിച്ചില്ലെങ്കില്‍ തീര്‍ച്ചയായും കരിയറില്‍ ഉയര്‍ച്ചയുണ്ടാവില്ല. സിനിമ ഉണ്ടെങ്കിലും മറ്റൊരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്” എന്നാണ് ആല്‍ഫി പറയുന്നത്.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി