'നമ്മുടെ ആത്മാഭിമാനത്തെ നമ്മൾ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു'; പ്രതികരണവുമായി അമൽ നീരദ്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകൻ അമൽ നീരദ് രംഗത്ത്. ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം വി ഫോർ വാന്റേറ്റയിലെ വാക്കുകളും അമൽ നീരദ് പങ്കുവെച്ചു.

“നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു. പക്ഷേ ശരിക്കും നമ്മുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൌലികമായ ഉള്ളടക്കം. എന്നാൽ അതിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ്.” എന്നാണ് അമൽ നീരദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നേരത്തെ ഡോ. ബി. ആർ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഷെയ്ൻ നിഗം തന്റെ നിലപാടറിയിച്ചിരുന്നു. പഴയ ശത്രുക്കൾ പുതിയ രൂപത്തിൽ വരുമെന്നും, അവർ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ എന്നുമുള്ള ഡോ. അംബേദ്കറുടെ പ്രസംഗമാണ് ഷെയ്ൻ നിഗം പങ്കുവെച്ചത്.

ഭരണഘടനയുടെ ആമുഖം പങ്കുവെച്ചാണ് മലയാള സിനിമ താരങ്ങളായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, ആഷിഖ് അബു, ദർശന രാജേന്ദ്രൻ, ജിയോ ബേബി, കന്നി കുസൃതി, കമൽ കെ. എം, സൂരജ് സന്തോഷ് എന്നിവർ പ്രതികരിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ