ദേഷ്യം വന്നാല്‍ നീളന്‍ മെസേജുകള്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയയ്ക്കും: അമലാ പോള്‍

ദേഷ്യം വരുന്ന സാഹചര്യങ്ങളില്‍ തനിക്കുണ്ടാവുന്ന വിചിത്ര സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമലാപോള്‍. ഞാന്‍ അസ്വസ്ഥയായി ഇരിക്കുകയാണെങ്കില്‍ എഴുതാന്‍ തുടങ്ങും ഒരു തെറാപ്പി പോലെ. അതുപോലെ ദേഷ്യം വന്നാല്‍ നീളന്‍ മെസേജുകള്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയച്ചാണ് ദേഷ്യം തീര്‍ക്കുന്നത്.’ അവര്‍ പറഞ്ഞു.

തനിക്ക് സംവിധാനം ചെയ്യാന്‍ താത്പര്യമുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. സംവിധാനം ചെയ്യാന്‍ എനിക്ക് നല്ല താല്‍പര്യമുണ്ട്. കേന്ദ്രകഥാപാത്രം ഞാന്‍ തന്നെ അവതരിപ്പിക്കും. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളില്‍ രണ്ടാമത്തേത് സംവിധാനമാണ്. നല്ല ഹാര്‍ഡ് വര്‍ക്കാവശ്യമാണ്. അതിന് ഒരുപാട് എക്‌സ്പീരിയന്‍സ് ആവശ്യമാണ്. കഥകള്‍ എഴുതി വീട്ടില്‍ വീട്ടില്‍ വെച്ചിട്ടുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമലാ പോള്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച മലയാള സിനിമയാണ് ടീച്ചര്‍. ഫഹദ് നായകനായ അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമയാണ് ടീച്ചര്‍.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ടീച്ചറില്‍ അഭിനയിച്ചിരിക്കുന്നു. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിച്ചത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്