എന്നെ ആളുകള്‍ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെയാണ്, അല്ലാതെ പ്രൊമോഷനിലൂടെയല്ല: അമല പോള്‍

നല്ല സിനിമകള്‍ക്ക് പ്രമോഷന്‍ ആവശ്യമില്ലെന്ന് നടി അമലാപോള്‍. അല്ലാതെ തന്നെ അവ പ്രേക്ഷകരിലേക്കെത്തുകയും വിജയിക്കുകയും ചെയ്യുമെന്ന് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതിനാല്‍ സിനിമ പ്രമോഷന്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്ന് അമല പോള്‍ വ്യക്തമാക്കി.


‘നമ്മള്‍ ഒരു സിനിമ ചെയ്ത് കഴിഞ്ഞിട്ട് അടുത്ത സിനിമയിലേക്ക് പോകുകയാണ്. നമ്മള്‍ ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അതില്‍ വളരെ കമ്മിറ്റഡാണ്. അപ്പോള്‍ വേറൊരു ലോകത്തിലാണ് നമ്മള്‍.’

‘ചില കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഫാമിലിയിലുള്ളവരുമായി പോലും കോണ്‍ടാക്ട് വെക്കില്ല. ഞാന്‍ കംപ്ലീറ്റ് ഡിസ്‌കണക്ടഡ് ആവും. ആ ഒരു ഫേസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും വീണ്ടും വരിക എന്നൊക്കെ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ ഒരു ആക്ടറാണ്. ഏറ്റവും ഒടുവില്‍ എന്നെ ആളുകള്‍ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെയാണ്. അല്ലാതെ പ്രൊമോഷനിലൂടെയല്ല എന്നാണ് ഞാന്‍ കരുതുന്നത്.’

‘പ്രൊമോഷന്‍ നടത്താന്‍ മാര്‍ക്കറ്റിങ് ടീമുണ്ട്, പി.ആര്‍.ഒ ഉണ്ട് പിന്നെ എന്തിനാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഉയര്‍ച്ചക്ക് നമ്മളും വര്‍ക്ക് ചെയ്യണം അത് സത്യമാണ്. എന്നാല്‍ അതിനൊക്കെ ഒരു പരിധിയുണ്ട്.’

ഒരു സിനിമ നല്ലതല്ലെങ്കില്‍ നിങ്ങള്‍ എത്ര പ്രൊമോട്ട് ചെയ്താലും അത് വിജയിക്കില്ല. അതുകൊണ്ട് തന്നെ അഭിനേതാക്കള്‍ മാത്രം പ്രൊമോട്ട് ചെയ്ത് സിനിമ വിജയപ്പിക്കണം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല’ അമല പോള്‍ പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷം അമല പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് . അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്ത ടീച്ചറെന്ന സിനിമയാണ് ഇത്. ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസാണ് ടീച്ചര്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, മഞ്ജു പിള്ള, അനുമോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കളായി ടീച്ചറിലെത്തിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു