നഗ്നയായി അഭിനയിച്ചതില്‍ വിഷമമില്ല, ഗാന രംഗങ്ങളില്‍ മേനിപ്രദര്‍ശനം നടത്താനും നഗ്നത കാണിക്കാനും ആവശ്യപ്പെടുമ്പോഴാണ് വേദന: അമല പോള്‍

അമല പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ആടൈ. ചിത്രത്തില്‍ താരം നഗ്നയായി അഭിനയിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ നഗ്നയായി അഭിനയിച്ചതില്‍ തനിക്ക് വിഷമമില്ലെന്നാണ് അമല പോള്‍ പറയുന്നത്. തന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അഭിനയിച്ചതെന്നും ഏതു വേഷം കിട്ടിയാലും നന്നായി അഭിനയിക്കൂ എന്നാണ് അവര്‍ പറഞ്ഞതെന്നും അമല പറയുന്നു.

“ആ നഗ്നരംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല. ഈ സിനിമയെ പ്രേക്ഷകര്‍ നല്ല മനസ്സോടെ സ്വീകരിക്കുമെന്ന് നല്ല വിശ്വാസവും ഉറപ്പുമുണ്ട്. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അഭിനയിച്ചത്. അഭിനയിക്കാനായി വരുമ്പോള്‍ അപ്പച്ചന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. “നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.” അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്.”

“ആടൈ സിനിമയില്‍ നഗ്നയായി അഭിനയിച്ചതില്‍ എനിക്ക് വിഷമം ഇല്ല. എന്നാല്‍ ഇതിന് മുമ്പുള്ള ചില സിനിമകളിലെ ഗാന രംഗങ്ങളിലും മറ്റും മേനിപ്രദര്‍ശനം നടത്താനും നഗ്നത കാണിക്കുവാനും ആവശ്യപ്പെടാറുണ്ട്. അപ്പോഴാണ് മനസ്സിനു വേദന തോന്നുക.”അമല പോള്‍ പറഞ്ഞു.

അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ആടൈയിലെ കഥാപാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ