ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണെന്ന് നടി അമല പോള്‍. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അവര്‍ അതിനായി പരിശ്രമിക്കുകയാണ്. ആ സംഘടനയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആരുമല്ല എന്നാണ് അമല പോള്‍ പറയുന്നത്.
‘ദി ടീച്ചര്‍’ എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. മലയാള സിനിമയില്‍ ഡബ്ല്യുസിസി പോലൊരു കൂട്ടായ്മയെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നും സംഘടനയുടെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്നതിനും മറുപടിയായാണ് അമല മറുപടി നല്‍കിയത്.
ഡബ്ല്യുസിസിക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിന് വേണ്ട കാര്യങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണ്. ഇപ്പോള്‍ താന്‍ അതിന്റെ ഭാഗമല്ല. ഡബ്ല്യുസിസിയെ വിലയിരുത്താന്‍ താന്‍ ആരുമല്ല.
ഒരു സംഘടന ഉണ്ടാക്കിയിട്ടാണ് താന്‍ മറ്റൊരു സംഘടനയെ വിലയിരുത്തുന്നതെങ്കില്‍ അതിനൊരു അര്‍ത്ഥമുണ്ടെന്ന് പറയാം. അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് താന്‍ നോക്കുന്നില്ല. ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവര്‍ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ് എന്നാണ് അമല പറയുന്നത്.
Read more
അതേസമയം, അഞ്ച് വര്‍ഷത്തിന് ശേഷം അമല പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ‘ദി ടീച്ചര്‍’ സിനിമയിലൂടെ. ‘അതിരന്‍’ സംവിധാനം ചെയ്ത വിവേക് ആണ് സസ്പെന്‍സ് ത്രില്ലര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത്.