ഡബ്ല്യു.സി.സിക്ക് ഒരു ലക്ഷ്യമുണ്ട്, അതിന് വേണ്ട കാര്യങ്ങള്‍ അവര്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്: അമലാ പോള്‍

ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണെന്ന് നടി അമല പോള്‍. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അവര്‍ അതിനായി പരിശ്രമിക്കുകയാണ്. ആ സംഘടനയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആരുമല്ല എന്നാണ് അമല പോള്‍ പറയുന്നത്.

‘ദി ടീച്ചര്‍’ എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. മലയാള സിനിമയില്‍ ഡബ്ല്യുസിസി പോലൊരു കൂട്ടായ്മയെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നും സംഘടനയുടെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്നതിനും മറുപടിയായാണ് അമല മറുപടി നല്‍കിയത്.

ഡബ്ല്യുസിസിക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിന് വേണ്ട കാര്യങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണ്. ഇപ്പോള്‍ താന്‍ അതിന്റെ ഭാഗമല്ല. ഡബ്ല്യുസിസിയെ വിലയിരുത്താന്‍ താന്‍ ആരുമല്ല.

ഒരു സംഘടന ഉണ്ടാക്കിയിട്ടാണ് താന്‍ മറ്റൊരു സംഘടനയെ വിലയിരുത്തുന്നതെങ്കില്‍ അതിനൊരു അര്‍ത്ഥമുണ്ടെന്ന് പറയാം. അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് താന്‍ നോക്കുന്നില്ല. ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവര്‍ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ് എന്നാണ് അമല പറയുന്നത്.

അതേസമയം, അഞ്ച് വര്‍ഷത്തിന് ശേഷം അമല പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ‘ദി ടീച്ചര്‍’ സിനിമയിലൂടെ. ‘അതിരന്‍’ സംവിധാനം ചെയ്ത വിവേക് ആണ് സസ്പെന്‍സ് ത്രില്ലര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്