മീടൂവിനെ കുറിച്ച് നടി അംബിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമൃത ടിവിയില്‍ സംസാരിക്കവേയാണ് ഇത്തരം മോശം അനുഭവങ്ങളുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അംബിക പറഞ്ഞത്. ഇത്തരം ഒരു അനുഭവമുണ്ടായാല്‍ അപ്പോള്‍ തന്നെ തുറന്ന് പറയുയെന്നതാണ് സ്ത്രീകള്‍ സ്വീകരിക്കേണ്ട മാര്‍ഗമെന്ന് അംബിക അഭിപ്രായപ്പെട്ടു.
മീ ടൂ പോലുള്ള അനുഭവങ്ങള്‍ എന്റെ ലൈഫില്‍ ഉണ്ടായിട്ടില്ല. കാസ്റ്റിംഗ് കൗച്ച്, മീടു എന്നൊക്കെ ഇപ്പോള്‍ കേള്‍ക്കുന്ന വാക്കുകളാണ്. എനിക്കങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അന്നൊക്കെ ഒരാളോട് ദേഷ്യമോ വല്ലായ്മയോ തോന്നിയാല്‍ പറഞ്ഞങ്ങ് തീര്‍ക്കും.
എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ചുട്ടപ്പം പോലെ അപ്പോള്‍ പറഞ്ഞ് അത് ഫിനിഷ് ചെയ്യുക. വെച്ചിരുന്നിട്ട് അയ്യോ ഞാന്‍ മറന്ന് പോയി, ഇപ്പോഴാണ് എനിക്ക് ഓര്‍മ്മ വന്നതെന്ന് പറയുന്നത് ശരിയല്ല. ഇതിന് ഒരു പ്രതിവിധി നിങ്ങള്‍ കാണണമെന്ന് സംവിധായകരോടോ പ്രൊഡ്യൂസറോടോ പറയുക.
അങ്ങനെ വല്ലതും നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍ ഞാനങ്ങനത്തെ ആളല്ലെന്ന് പറഞ്ഞങ്ങ് തീര്‍ക്കുക. പറഞ്ഞാല്‍ മനസ്സിലാക്കുന്നവര്‍ തന്നെയാണ് ഇപ്പോഴുള്ളത്. പറഞ്ഞാലും കേട്ടില്ലെങ്കില്‍ തമിഴില്‍ പറയുന്ന പോലെ അടി ഒതറുത മാതിരി അണ്ണന്‍ തമ്പിയും ഒതറാത്. അടി കൊടുക്കുമ്പോള്‍ ശരിയാവും, അംബിക പറഞ്ഞു.
മലയാളത്തില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് അംബിക. തമിഴ്, തെലുങ്ക് സിനിമകളിലും അംബിക സജീവമായിരുന്നു. 200 ഓളം സിനിമകളില്‍ അംബിക അഭിനയിച്ചിട്ടുണ്ട്. സീതയായിരുന്നു അംബികയുടെ ആദ്യ സിനിമ.