കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി; കമല്‍ഹാസനെ കുറിച്ച് അംബിക

മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ നടന്‍ കമല്‍ഹാസന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത അദ്ദേഹം നല്‍കിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആദ്യകാല ഹിറ്റ് നായികമാരില്‍ ഒരാളായിരുന്ന നടി അംബിക.

കാത്തിരുന്ന നിമിഷം’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ആലപ്പുഴ ഉദയയില്‍ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത് സേമേട്ടനും( എംജി സോമന്‍) അന്ന് സെറ്റിലുണ്ടായിരുന്നു’; അംബിക കഥ തുടര്‍ന്ന്.

‘ഷൂട്ടിംഗ് കണ്ട് കൊണ്ട് നിന്നപ്പോള്‍ എന്നെ അടുത്തേയ്ക്ക് വിളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് തിരക്കി. ആ ചോദ്യം ലോട്ടറി അടിച്ചത് പോലെയായിരുന്നു എനിക്ക്. പഠിത്തമൊക്കെ കഴിഞ്ഞ് തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ പറയുവെന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോയി. പിന്നെ ഞാന്‍ മലയാളത്തില്‍ നിന്ന് തമിഴില്‍ എത്തി. പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹം എന്നെ പേര് നിര്‍ദ്ദേശിച്ചു’; അംബിക കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസന്റെ കോട്ടിട്ട് ഗ്ലാമറസ് രംഗം ചെയ്തതിനെ കുറിച്ചും അംബിക പറഞ്ഞു. ആദ്യമായിട്ടായിരുന്നു അത്തരത്തിലൊരു റോള്‍ ചെയ്യുന്നത്. കമല്‍ ചേട്ടന്റെ കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി’; നടി പഴയ സംഭവം പങ്കുവെച്ചു.

Latest Stories

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി