നടി അമേയ മാത്യൂവിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പിറന്നാള്‍ ദിന ചിത്രങ്ങളാണ് അമേയ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് കളര്‍ ഷോര്‍ട്ട് ഡ്രസ് ധരിച്ച് വൈനുമായി ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ച ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. “”അപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ്… കിട്ടിയത് ലോട്ടറി ആണോ… എട്ടിന്റെ പണിയാണോ എന്നറിയാതെ മാതാപിതാക്കള്‍ ഞെട്ടിയിരുന്നത്… എനിക്ക് ജന്മദിനാശംസകള്‍”” എന്നാണ് അമേയ കുറിച്ചിരിക്കുന്നത്.
താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ട്രിവാന്‍ഡ്രം ഹില്‍ട്ടണ്‍ ഗാര്‍ഡനിലാണ് പിറന്നാളാഘോഷം നടന്നത്. ടോഫിബെറി കേക്ക്‌സാണ് കസ്റ്റമൈസ്ഡ് ഡിസൈനര്‍ കേക്ക് ഒരുക്കിയിരിക്കുന്നത്.
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ അമേയ ആട് 2, ഒരു പഴയ ബോംബ് കഥ, തിമിരം, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.