'ജിബൂട്ടി' എന്ന് ആദ്യം കേട്ടപ്പോള്‍ ജോസുകുട്ടി എന്ന് പറയുന്ന പോലെ ഒരാളുടെ പേര് ആണെന്ന് കരുതി: അമിത് ചക്കാലക്കല്‍

അമിത് ചക്കാലക്കലിനെ നായകനാക്കി സ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ എന്ന സിനിമ ഡിസംബര്‍ 31ന് റിലീസ് ചെയ്യുകയാണ്. ജിബൂട്ടി എന്ന ചിത്രത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ ജോസുകുട്ടി എന്ന് പറയുന്ന പോലെ ഒരാളുടെ പേര് ആണെന്ന് ആയിരുന്നു താന്‍ വിചാരിച്ചിരുന്നത് എന്നാണ് അമിത് ചക്കാലക്കല്‍ പറയുന്നത്.

ജിബൂട്ടി എന്ന് ആദ്യം തന്നോട് പറഞ്ഞപ്പോള്‍ ജോസുകുട്ടി എന്ന് പറയുന്ന പോലെ ഒരാളുടെ പേര് ആണെന്ന് ആയിരുന്നു വിചാരിച്ചിരുന്നത്. ആഫ്രിക്കന്‍ രാജ്യമാണ് ജിബൂട്ടി എന്ന് അപ്പോഴാണ് കേള്‍ക്കുന്നത്. ശരിക്കും ഒരാളുടെ ജീവിതത്തില്‍ നടന്ന കഥയാണിത്.

നമ്മുടെ രാജ്യത്ത് നിന്നും ഒരാള് ജിബൂട്ടി എന്ന രാജ്യത്ത് ജോലി ചെയ്യാന്‍ വേണ്ടി പോവുകയും അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു പ്രണയവും അതിനോട് ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമ. 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഷൂട്ട് ചെയ്തത്.

ബാക്കി ഫുള്‍ ജിബൂട്ടിയില്‍ ആയിരുന്നു. വിദേശികള്‍ അഭിനയിക്കുന്നുണ്ട്. വിദേശ ചിത്രം പോലെ ഷൂട്ട് ചെയ്ത് പാന്‍ ഇന്ത്യ ചിത്രമായാണ് ഇത് റിലീസ് ചെയ്യുന്നത് എന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ചക്കാലക്കല്‍ പറയുന്നത്.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ‘ജിബൂട്ടി’യിലെ മലയാളി വ്യവസായി ജോബി പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയത്തിനും ആക്ഷനും പ്രധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഷകുന്‍ ജസ്വാള്‍ ആണ് നായിക.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം