രാവും പകലുമെന്നില്ലാതെ എപ്പോഴും നമ്മളെ പ്രചോദിപ്പിക്കുന്ന എളിയ മനുഷ്യന്‍: രജനികാന്തിനെ കുറിച്ച് അമിതാഭ് ബച്ചന്‍

രാവും പകലുമെന്നില്ലാതെ എപ്പോഴും നമ്മളെ പ്രചോദിപ്പിക്കുന്ന എളിയ മനുഷ്യനാണ് രജനികാന്തെന്ന് അമിതാഭ് ബച്ചന്‍. ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനസമ്മേളനത്തില്‍ രജനീകാന്തിനെ ആദരിക്കുന്ന വേളയിലായിരുന്നു ബച്ചന്‍ ഇക്കാര്യം പറഞ്ഞത്. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അമിതാഭ് ബച്ചനാണ് അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്.

“എന്നോടൊപ്പം ഉണ്ടായിരുന്നതിനും അവിശ്വസനീയമായ രീതിയില്‍ പ്രചോദിപ്പിച്ചതിനും ഒരുപാട് നന്ദി രജനി. എന്തൊരു എളിയ മനുഷ്യന്‍. വളരെ എളിയ തലത്തില്‍ നിന്നും ഉയര്‍ന്നുവന്നു. രാവും പകലുമെന്നില്ലാതെ എപ്പോഴും നമ്മളെ പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്നും നമ്മോടൊപ്പം ഉണ്ട് എന്നത് അവിശ്വസനീയമാണ്,” അമിതാഭ് ബച്ചന്‍ പറഞ്ഞു.

Read more

സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് സൂപ്പര്‍താരം രജനീകാന്ത് ഏറ്റുവാങ്ങി. പുരസ്‌കാരം തനിക്കൊപ്പംപ്രവര്‍ത്തിച്ച സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും സമര്‍പ്പിക്കുന്നതായി രജനി പറഞ്ഞു.