'എന്റെ സാന്നിദ്ധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കും'; ലത മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങില്‍ എത്താത്തതില്‍ വിശദീകരണവുമായി അമിതാഭ് ബച്ചന്‍

അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങില്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ അഭാവം പ്രകടമായിരുന്നു. പിന്നാലെ അതിനെ കാരണം അന്വേഷിച്ച് ആരാധകരും എത്തി.

എത്താത്തതിന് പിന്നിലെ കാരണം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരവുമായി അടുത്ത വൃത്തങ്ങള്‍. പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തി ലതയുടെ കുടുംബത്തെ കണ്ടുവെന്നും അവരുമായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാരം പൊതു സ്ഥലത്ത് ആയതിനാലും തന്റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കുകയും ചെയ്യുന്നത് കൊണ്ടാണ് വീട്ടിലെത്തി അനുശോചനമറിയിച്ചെതെന്നും അവര്‍ വ്യക്തമാക്കുന്നു.

‘അവര്‍ നമ്മെ വിട്ടുപോയി, ഒരു ദശലക്ഷം നൂറ്റാണ്ടുകളായി നമ്മള്‍ കേട്ട ശബ്ദം. സ്വര്‍ഗത്തില്‍ അവരുടെ ശബ്ദം ഇപ്പോള്‍ മുഴങ്ങുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്നാണ് ലതയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് അമിതാഭ് ബച്ചന്‍ കുറിച്ചത്.

Latest Stories

ക്രിക്കറ്റിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം; കളിക്കാൻ താരങ്ങൾ ഇല്ല, അവസാനം പരിശീലകൻ തന്നെ കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു; സംഭവം വൈറൽ

36 മണിക്കൂര്‍ ആണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്, ഒന്ന് ചാടാന്‍ പറഞ്ഞാല്‍ ഉണ്ണി രണ്ട് ചാടും..; 'മാര്‍ക്കോ' കലാസംവിധായകന്‍

തുടർ തോൽവിയും ദയനീയ പ്രകടനവും, സൂപ്പർതാരങ്ങൾക്കും പരിശീലകനും എതിരെയുള്ള ബിസിസിഐ നടപടി ഇങ്ങനെ

വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകം; രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണമെന്ന് ബിജെപി

പോരാട്ട വഴി ഉപേക്ഷിക്കാൻ മാവോയിസ്റ്റുകള്‍; കേരളത്തിൽ നിന്നടക്കമുള്ള 8 നേതാക്കൾ കീഴടങ്ങും

അതിരുവിട്ട സ്ത്രീ സൗന്ദര്യ വർണനയും ലൈംഗികാതിക്രമം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും