എല്ലാവരും സി സെക്ഷനും മറ്റുമൊക്കെ തിരഞ്ഞെടുക്കുന്ന കാലമാണ്, നോര്‍മല്‍ ഡെലിവറി വേണമെന്ന് ഐശ്വര്യ നിര്‍ബന്ധം പിടിക്കുകയായിരുന്നു, പക്ഷേ.. ; ഐശ്വര്യയുടെ പ്രസവത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍

ബോളിവുഡ് താരകുടുംബങ്ങൾ എപ്പോഴും വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിൽക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ള ഒന്നാണ് അമിതാഭ് ബച്ചന്റെ കുടുംബം. ബോളിവുഡിലെ ഐക്കോണിക് നായിക കൂടിയായ ഐശ്വര്യ റായ്‍യുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഐശ്വര്യയുടെ പ്രസവത്തെക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

38-ാം വയസിലാണ് ഐശ്വര്യ റായ് അമ്മയാകുന്നത്. സ്വാഭാവിക പ്രവസത്തിനായിരുന്നു താരം താത്പര്യപ്പെട്ടത്. എന്നാൽ ഇതിനായി ഐശ്വര്യ പെയിൻ കില്ലറുകൾ ഒന്നും തന്നെ കഴിച്ചിരുന്നില്ല. ഇതിനെകുറിച്ചാണ് അമിതാഭ് ബച്ചൻ സംസാരിച്ചത്.

‘ഞങ്ങള്‍ ആശുപത്രിയിലെത്തുന്നത് ഏപ്രില്‍ 14 രാത്രിയിലാണ്. 16ന് രാവിലെ അവള്‍ പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. എല്ലാവരും സി സെക്ഷനും മറ്റുമൊക്കെ തിരഞ്ഞെടുക്കുന്ന കാലമാണ്. പക്ഷെ ഐശ്വര്യയ്ക്ക് നോർമൽ ഡെലിവറി വേണമെന്നായിരുന്നു ആവശ്യം.  മൂന്ന് മണിക്കൂറോളം ലേബറിലായിരുന്നു അവള്‍. വേദന സംഹാരികളൊന്നും ഉപയോഗിച്ചതുമില്ല’ എന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

അതേസമയം, ബച്ചൻ കുടുംബത്തിലെ മരുമകളും ഭർത്താവിന്റെ കുടുംബവും തമ്മിൽ അകൽച്ചയിലാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം വിവാദങ്ങൾക്ക് കുറച്ചുകൂടി ചൂടേകുന്ന തരത്തിൽ പുതിയ വാർത്തകളുമെത്തി. അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് മകൾ ആരാധ്യ അമിതാഭ് ബച്ചനെ ആശ്ലേഷിച്ച് നിൽക്കുന്ന ഒരു ചിത്രം ഐശ്വര്യ റായ് പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിൽ ബച്ചൻ കുടുംബത്തിലെ മറ്റുള്ളവരെ ഒഴിവാക്കി ക്രോപ് ചെയ്താണ് ഐശ്വര്യ പോസ്റ്റ് ചെയ്തതെന്നാണ് ആരോപണം.

ദൈവം അനുഗ്രഹിക്കട്ടെ എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്തത്. അമിതാഭിന്‍റെ ജന്മദിനത്തില്‍ കൊച്ചുമക്കള്‍ക്കൊപ്പം ഭാര്യ ജയ ബച്ചനും ചേര്‍ന്നാണ് പടം എടുത്തത്. എന്നാല്‍ ഐശ്വര്യ ബാക്കിയുള്ളവരെ വെട്ടിയത് എന്തിനാണ് എന്നാണ് ചോദിക്കുന്നത്.

മുന്‍പ് ഐശ്വര്യ കുടുംബത്തില്‍ വന്നതിന് ശേഷം എന്ത് മാറ്റമാണ് കുടുംബത്തിലുണ്ടായത് എന്ന ചോദ്യത്തിന്, ഒരു മകള്‍ മറ്റൊരു കുടുംബത്തിലേക്ക് പോയപ്പോള്‍ പകരം മറ്റൊരു മകള്‍ വന്നു. അതിനപ്പുറം കുടുംബത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല എന്നാണ് അമിതാഭ് പറഞ്ഞത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ