എനിക്ക് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ അദ്ദേഹത്തോട് അനുവാദം വാങ്ങണം: അമിതാഭ് ബച്ചൻ

നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടിയത്. സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽപെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞദിവസം, സെറ്റിൽ വെച്ച് അമിതാഭ് ബച്ചൻ തന്നോട് വാഷ് റൂമിൽ പോവാൻവേണ്ടി സമ്മതം ചോദിച്ചതിനെ കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ബാത്ത്റൂമിൽ പോകുമ്പോൾ താൻ സംവിധായകനോട് അനുവാദം തേടേണ്ടതുണ്ടെന്നും, അദ്ദേഹത്തിന്റെ സമയമാണ് അവിടെ പ്രധാനമെന്നും അമിതാഭ് ബച്ചൻ പറയുന്നു.

“അത് ലാളിത്യം ഒന്നുമല്ല. വളരെ സാധാരണമായ കാര്യമാണ്. ബാത്ത്‌റൂമിലേക്ക് പോകുമ്പോള്‍ ഞാന്‍ സംവിധായകനോട് അനുവാദം തേടേണ്ടതുണ്ട്. അത് അദ്ദേഹത്തിന്റെ സെറ്റാണ്. അദ്ദേഹത്തിന്റെ സമയമാണ്. അദ്ദേഹമാണ് അവിടത്തെ ക്യാപ്റ്റന്‍. ഞാന്‍ അവിടെ ജോലി ചെയ്യുന്ന വേലക്കാരന്‍ മാത്രമാണ്.

എനിക്ക് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ അദ്ദേഹത്തോട് അനുവാദം വാങ്ങണം. ചിലപ്പോള്‍ ലൈറ്റ് നോക്കുന്നതിനോ റിഹേഴ്‌സലിനു വേണ്ടിയോ ഞാനവിടെ നില്‍ക്കേണ്ടിയിരിക്കും. അദ്ദേഹമാണ് എന്നെ സെറ്റിലേക്ക് വിളിച്ചത്. അതിനാല്‍ അദ്ദേഹം പറയുന്നത് കേള്‍ക്കണം. അതിന് ഇത്ര ബഹളം എന്തിനാണ്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അമിതാഭ് ബച്ചൻ പറഞ്ഞത്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍