എല്ലാവരേയും പിഴിഞ്ഞങ്ങ് അഭിനയിപ്പിക്കുകയായിരുന്നു, പരിപ്പും പയറുമൊക്കെ തുപ്പി, ഓപ്പോസിറ്റ് ഒറിജിനല്‍ വടംവലിക്കാരും: അമിത് ചക്കാലക്കല്‍

ഇന്ദ്രജിത്ത് നായകനായ ‘ആഹാ’ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ അമിത് ചക്കാലക്കല്‍. ഷൂട്ടിംഗിനായി വടംവലിച്ചതിന്റേയും പരിശീലനത്തിന്റേയും അനുഭവങ്ങളാണ് താരം ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. മാസങ്ങളോളം നീണ്ട തയാറെടുപ്പാണ് ചിത്രത്തിനായി നടത്തിയത്.

ഇതിന് മുന്‍പ് സ്‌കൂളില്‍ വടം വലിച്ചിട്ടുണ്ട്. ബിബിന്‍ ചേട്ടന്‍ കഥ പറഞ്ഞപ്പോള്‍ നേരെ നിന്ന് വലിക്കാമെന്ന ചിന്തയായിരുന്നു മനസില്‍. നമ്മള്‍ പൊസിഷനില്‍ നില്‍ക്കുന്നു എടുക്കുന്നു കട്ട്. അങ്ങനെയൊക്കെ വിചാരിച്ച് ഷൂട്ടിന് ചെന്നപ്പോള്‍ ഓപ്പോസിറ്റ് ഒറിജിനല്‍ വടംവലി ടീമാണ്.

അവര്‍ ഗെയിമിന്റെ പാഷനുമായിട്ടാണ് നില്‍ക്കുന്നത്. സിനിമയില്‍ തമാശകളിയായി അവര്‍ക്ക് തോന്നരുത്. അതുകൊണ്ട് വലിയൊക്കെ കറക്ടായിട്ട് വലിപ്പിച്ചാണ് എടുത്തത്. പരിപ്പും പയറുമൊക്കെ തുപ്പി. ക്യാമറ അടുത്ത് വരുമ്പോള്‍ തങ്ങള്‍ സീരിയസാവും.

ഡയറക്ടര്‍ അങ്ങ് മാറി കഴിയുമ്പോള്‍ എന്തുവാടാ ഇതെന്ന് പരസ്പരം പറയും. ചിലര്‍ കള്ളവലി വലിക്കും. പക്ഷേ അതൊക്കെ വടത്തിലറിയാം. എല്ലാവരേയും പിഴിഞ്ഞങ്ങ് അഭിനയിപ്പിക്കുവായിരുന്നു. ഓരോ വലിയുടെയും വേദനയും ചങ്കിടിപ്പും ചോരയും നീരുമെടുത്താണ് ഓരോരുത്തരും ഈ പടം ചെയ്തത് എന്നാണ് അമിത് പറയുന്നത്.

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മനോജ് കെ ജയന്‍, ശാന്തി ബാലചന്ദ്രന്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ ശിവ എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. 2008ലെ വടംവലി സീസണില്‍ എഴുപത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിരണ്ടിലും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ”ആഹാ നീലൂര്‍” എന്ന ടീമിനോടുള്ള ബഹുമാനസൂചകമായാണ് ചിത്രത്തിന് ആഹാ എന്ന പേര് നല്‍കിയത്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ