ചൂടുവെള്ളത്തില്‍ മുക്കിവെച്ചിട്ടും കാലിന്റെ വേദന കുറയുന്നില്ല: അമിതാഭ് ബച്ചന്‍

സിനിമാ ചിത്രീകരണത്തിനിടെ വാരിയെല്ലിലെ പരിക്കിനു പുറമെ, കാലിലെ വേദനകാരണം കടുത്ത ബുദ്ധിമുട്ടാണെന്ന് നടന്‍ അമിതാഭ് ബച്ചന്‍. പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് വാരിയെല്ലിന് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് തന്നെ കാലിലെ പ്രശ്‌നവും അലട്ടുന്നതെന്ന് അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.

‘വാരിയെല്ല് അതിന്റെ വേദനാജനകമാണ്. കാലിലുണ്ടായ വേദന വലിയ പ്രശ്‌നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വാരിയെല്ലിലെ വേദന കുറയുന്നു. ശ്രദ്ധ കാലിലേക്കെത്തുന്നു. വേദന കൂടുമ്പോള്‍ ചൂടുവെള്ളത്തില്‍ വെച്ചിട്ടും ആ വേദന മാറുന്നില്ല’ -അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.

പ്രഭാസിനെ ഒരു പുതിയ അവതാരത്തില്‍ അവതരിപ്പിക്കുന്ന ഒരു ഫാന്റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ (Project K) സി അശ്വിനി ദത്താണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക എന്നതും മറ്റൊരു പ്രധാന പ്രത്യേകതയാണ്. ബാബുബലി താരവുമൊത്തുള്ള ദീപികയുടെ ആദ്യ ചിത്രമാണ് ഇത്.

ഈ ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രോജക്ട് കെ 2024-ല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാവിഷ്ണുവിന്റെ ആധുനിക അവതാരത്തെക്കുറിച്ചാണ് സിനിമയെന്ന് അശ്വിനി ദത്ത് മുന്‍പ് വ്യക്തമാക്കിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം