നന്ദി, പക്ഷേ പ്രായമാകുമ്പോള്‍ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ; തന്നെ പരിഹസിച്ചവര്‍ക്ക് അമിതാഭ് ബച്ചന്റെ മറുപടി

സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ പ്രചരിച്ച ട്രോളുകള്‍ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസം നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിനു താഴെയാണ് പരിഹാസ കമന്റുകള്‍ എത്തിയത്. ഞായറാഴ്ച ഏറെ വൈകി സുപ്രഭാതം ആശംസിച്ചതിനാണ് പ്രതികരണം. പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും നന്ദി പറയുന്നു എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാല്‍ ഉണര്‍ന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയത് എന്നും താരം കുറിച്ചു.

ഫെയ്സ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. മിക്ക ട്രോളുകള്‍ക്കും പ്രതികരിച്ചില്ല എങ്കിലും ചിലരുടെ അതിരുവിട്ട കമെന്റ്‌റിന് മറുപടി പറയുകയായിരുന്നു. ‘പരിഹാസത്തിന് നന്ദി. രാത്രി മുഴുവന്‍ ജോലി ചെയ്തു, വൈകിയാണ് ഉണര്‍ന്നത്. അങ്ങനെ ആശംസക താമസിച്ചു. അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. പ്രായമാകുമ്പോള്‍ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കാം.

അതേസമയം, അമിതാഭിന്റെ പുതിയ ചിത്രം ‘ബ്രഹ്‌മാസ്ത്ര’ അണിയറയിലാണ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അഭിനയിക്കുന്ന ചിത്രം അയാന്‍ മുഖര്‍ജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം