കൂടെ വേദിയിലിരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് അന്ന് മാറ്റി നിർത്തി, ഇന്ന് അവരുടെ മുന്നിൽ ചേർത്ത് നിർത്തി; നന്ദി പറഞ്ഞ് അമൃത നായർ

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമൃത നായര്‍. ടെലിവിഷന്‍ ഷോകളിലും സോഷ്യല്‍ മീഡിയയിലും അമൃത സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം താൻ പഠിച്ച സ്‌കൂളിൽ നിന്നും നേരിട്ട മോശം അനുഭവം അമൃത നായർ പങ്കുവച്ചിരുന്നു.

പഠിച്ച സ്‌കൂളിന്റെ 100 ആം വാർഷികത്തിന് തന്നെ ആദ്യം വിളിച്ചിരുന്നു എന്നും എന്നാൽ തനിക്ക് പ്രധാന അതിഥിയായ മന്ത്രി കെ. ബി ഗണേഷ് കുമാറിനോടൊപ്പം യോഗ്യത ഇല്ല എന്ന പേരിൽ പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്നുമായിരുന്നു അമൃത പറഞ്ഞത്.

കാരണം ചോദിച്ചറിഞ്ഞപ്പോൾ അവർ പറഞ്ഞത്’ മന്ത്രിയോടൊപ്പം വേദിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത ആളാണ്’ എന്നായിരുന്നു’. അമൃത ഇക്കാര്യം തുറന്നു പറഞ്ഞതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. താരങ്ങളും പ്രതികരിച്ചിരുന്നു.

എന്നാല്‍ ഈ പരിപാടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം മന്ത്രി കെ. ബി ഗണേഷ് കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അമൃത. താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ ഗണേഷ് കുമാറും എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ അമൃത പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്.

‘പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവച്ചിരുന്നുവല്ലോ. ആ വിഷയത്തില്‍ എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പിന്തുണ അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി. വേദിയില്‍ ഒപ്പം ഇരിക്കാന്‍ യോഗ്യത ഇല്ലെന്നു പറഞ്ഞവരുടെ മുന്‍പില്‍ എന്നെ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയ ബഹു: മന്ത്രി ഗണേഷ് സാറിനോട് ഓരായിരം നന്ദി.’ എന്ന കുറിപ്പോടെയാണ് അമൃത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സ്വന്തം നാട്ടിൽ നിന്നും നടി എന്ന നിലയിലോ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലോ പോലും അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നും ഇത് തന്നെ വിഷമിപ്പിച്ചു എന്നുമാണ് നടി കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ പറയുന്നത്.

‘പഠിച്ച സ്‌കൂളിന്റെ 100 ആം വാർഷികം ആയിരുന്നു. അവിടെ പഠിച്ച കുട്ടി ആയതുകൊണ്ടും ഒരു കലാകാരി ആയതുകൊണ്ടും ഒരു മൊമെന്റോ തരാൻ വേണ്ടി വിളിച്ചതായി തന്റെ ബന്ധു വിളിച്ചു പറഞ്ഞിരുന്നു. ഞാൻ വരാമെന്ന് പറഞ്ഞു. എല്ലാം പ്ലാൻ ചെയ്തു. ഗണേഷേട്ടനാണ് പ്രധാന അതിഥി. ശേഷം എന്നെ വിളിച്ച പരിപാടിയുടെ നോട്ടീസിൽ തന്റെ പേര് ഇല്ലെന്ന കാര്യം അറിഞ്ഞു. തന്റെ വരുമാനം ഉള്ള ദിവസം കളഞ്ഞിട്ടാണ് ഞാൻ ഇതിനുവേണ്ടി നിന്നത്’

‘സീരിയൽ കാണുന്ന എല്ലാവർക്കും എന്നെ അറിയാമെന്ന് കരുതുന്നു. വ്ലോഗ് കാണുന്ന എല്ലാവർക്കും എന്നെ ഇഷ്ടമാണ്. സ്വന്തം നാട്ടിൽ നിന്നും ഒരു അംഗീകാരം കിട്ടുക എന്നത് ഈ ഒരു മേഖലയിൽ നിൽക്കുന്ന ഏതൊരാൾക്കും സന്തോഷമായിരിക്കും. അത് ഇല്ലാതായപ്പോൾ എനിക്ക് വിഷമമായി. ഇതിന്റെ കാരണം ചോദിച്ചറിഞ്ഞപ്പോൾ അവർ പറഞ്ഞത്’ മന്ത്രിയോടൊപ്പം വേദിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത ആളാണ്’ എന്നായിരുന്നു’ നടി പറഞ്ഞത്.

Latest Stories

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍; എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തെ പരിഹസിച്ച് വിജയ്

ലുക്കിലും വർക്കിലും മുന്നിൽ തന്നെ ! 2025 KTM 390 എൻഡ്യൂറോ R ഇന്ത്യയിൽ പുറത്തിറങ്ങി

തലച്ചോറില്‍ ക്ഷതം ഉണ്ടായി, ഇത് ഞങ്ങള്‍ക്ക് വെറുമൊരു സിനിമയല്ല..: ഹക്കീം ഷാ

'ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു, സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിൻ്റെയും മർക്കട മുഷ്‌ടിയുടെയും പ്രശ്നം'; ആശാസമരത്തിൽ സർക്കാരിനെ വിമർശിച്ച് സാറാ ജോസഫ്

'റെയ്ഡിലൂടെ ബിജെപി എഐഎഡിഎംകെയെ ഭയപ്പെടുത്തി, തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് അവർ ചേർന്നത്'; വിമർശിച്ച് എംകെ സ്റ്റാലിൻ

IPL 2025: പിന്നെ ധോണി ക്രീസിൽ കുറച്ച് സമയം കൂടി നിന്നിരുന്നെങ്കിൽ അങ്ങോട്ട് മലമറിച്ചേനെ, അപ്പോൾ ഞങ്ങൾ 11 . 30 ക്ക്...; ചെന്നൈ നായകനെ കളിയാക്കി വിരേന്ദർ സെവാഗ്

യൂട്യൂബില്‍ ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

മാരുതിക്കും മഹീന്ദ്രയ്ക്കും ഇനി നെഞ്ചിൽ തീ ! BNCAP ക്രാഷ് ടെസ്റ്റിൽ 5സ്റ്റാർ നേടി കിയ സിറോസ്...