മകളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; പ്രതികരിച്ച് അമൃത സുരേഷ്

പുതിയ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ബാല മകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഗായികയും ബാലയുടെ മുന്‍ഭാര്യയുമായ അമൃത സുരേഷ് രംഗത്ത്.

മകള്‍ നന്നായി ജീവിക്കണമെന്നും അച്ഛനെന്ന നിലയിലെ ആഗ്രഹമാണ് അതെന്നുമാണ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ, ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ മകളുമായി ബന്ധപ്പെട്ട് മറ്റൊരു ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് അമൃത ബാലയുടെ വാക്കുകളോട് പ്രതികരിച്ചത്.

മകള്‍ പപ്പുവിനെ എന്തുകൊണ്ട് അച്ഛന്റെ അടുത്തേക്ക് വിടുന്നില്ല എന്നൊരാള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി നല്‍കിയത് അമൃതയുടെ അനുജത്തി അഭിരാമിയാണ്.പാപ്പുവിനോട് ചോദിച്ചു. അവള്‍ക്കു താത്പര്യമില്ല. ഇക്കാര്യം അവള്‍ അച്ഛനോട് ഫോണിലൂടെ പറഞ്ഞു’ എന്ന് അഭിരാമി വ്യക്തമാക്കി. തുടര്‍ന്ന് അമൃതയും പ്രതികരണവുമായി രംഗത്ത് വന്നു.

Read more

‘ഈ വിഷയത്തെക്കുറിച്ച് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് താന്‍ അനുസരിക്കുകയാണ്. മകള്‍ സന്തോഷത്തോടെയിരിക്കണം , അവളെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുത്. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ മകളെ വാര്‍ത്തകളില്‍ വലിച്ചിഴക്കരുത് മകള്‍ വിദ്യാര്‍ത്ഥിയാണ്, പഠിക്കാനുണ്ട്, അവളുടെ സന്തോഷമാണ് മുഖ്യം,’ അമൃത വ്യക്തമാക്കി.