പാപ്പുവിന് താത്പര്യമില്ലെന്ന് അവളുടെ അച്ഛനോട് അവള്‍ തന്നെ പറഞ്ഞതാണ്..: വിശദീകരണവുമായി അമൃതയും അഭിരാമിയും

‘ഷെഫീഖിന്റെ സന്തോഷം’ സിനിമ കണ്ടിറങ്ങിയ ശേഷം ബാല മകള്‍ അവന്തികയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. തന്റെ സിനിമ ഇറങ്ങിയപ്പോള്‍ മകള്‍ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘ഗോപി മഞ്ചൂരിയന്‍’ അതിന് സമ്മതിച്ചില്ല എന്നാണ് ബാല പറഞ്ഞത്. താന്‍ പൊലീസില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ബാല പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ഇന്ന് പാപ്പുവിനെ അവളുടെ അച്ഛന്റെ കൂടെ വിടാതിരുന്നത്? എന്ന ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് അമൃത സുരേഷും സഹോദരി അഭിരാമിയും. ”ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് താല്‍പര്യമില്ലായിരുന്നു. പാപ്പു തന്നെയാണ് അവളുടെ അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത്” എന്നാണ് അഭിരാമി പറയുന്നത്.

പിന്നാലെ ഈ മറുപടി പങ്കുവച്ച് അമൃതയും രംഗത്തെത്തി. ”മാധ്യമങ്ങളോട് വിനീതമായൊരു അഭ്യര്‍ത്ഥന. മാധ്യമശ്രദ്ധ കിട്ടാന്‍ പാപ്പുവിനെ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിടരുത്. അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്.”

”വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുത്. അവള്‍ക്ക് പഠിത്തത്തിലും മറ്റും ശ്രദ്ധിക്കാനുണ്ട്. ഒരു അമ്മയുടെ വിനീതമായ അപേക്ഷയാണ്” എന്നാണ് അമൃത പറയുന്നത്.

ഇതിനിടെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. പിന്നോട്ട് പോകാനുള്ള ഓപ്ഷന്‍ ജീവിതത്തില്‍ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളില്‍ നിന്നും പഠിച്ചുകൊണ്ട് മുന്നോട്ടു തന്നെ നീങ്ങുക എന്ന താന്‍ തന്നെ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത