മമ്മൂട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്നമാണെന്ന് മുരളി ഗോപി. ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
‘എമ്പുരാന്‍ കഴിഞ്ഞ് എഴുതുന്നത് മമ്മൂട്ടി സാറിന് വേണ്ടിയുള്ള സിനിമയാണ്. ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി സാര്‍. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത് സ്വപ്നമാണ്. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിയിക്കുന്ന ആക്ടറാണ് അദ്ദേഹം.’ ബിഹൈന്‍ഡ് വുഡ്സ് കോള്‍ഡുമായുള്ള അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.
മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് അറിയുന്നത്. എമ്പുരാന് ശേഷം മമ്മൂട്ടിയെ നായകാനാക്കിയുള്ള സിനിമയുടെ കഥയാവും മുരളി എഴുതുക.