എന്തുകൊണ്ടാണ് മമ്മൂക്കയെ മെഗാസ്റ്റാര്‍ എന്നു വിളിക്കുന്നത്? അക്കര്യങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ മനസിലായി: 'ഭീഷ്മ പര്‍വത്തി'ലെ റേച്ചല്‍

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനഘ മരുത്തോര. ഭീഷ്മ പര്‍വത്തില്‍ റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്. എന്തുകൊണ്ടാണ് മമ്മൂക്കയെ മെഗാസ്റ്റാര്‍ എന്നു വിളിക്കുന്നതെന്ന് ഒപ്പം അഭിനയിച്ചപ്പോഴാണ് മനസിലായത് എന്നാണ് അനഘ പറയുന്നത്.

താന്‍ പണ്ടുതൊട്ടേ മമ്മൂക്കയുടെ മൂവിസൊക്കെ കാണാറുണ്ടായിരുന്നു. പക്ഷെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താന്‍ അദ്ദേഹത്തില്‍ കൂടുതലും ശ്രദ്ധിച്ച കാര്യങ്ങള്‍, അച്ചടക്കവും എത്തിക്സും എല്ലാമാണ്. ഇതൊക്കെ ശ്രദ്ധിച്ചപ്പോഴാണ് എന്തുകൊണ്ടാണ് അദ്ദേഹമൊരു മെഗാസ്റ്റാറായതെന്ന് തനിക്ക് മനസിലായത്.

ഇത്രയും വര്‍ഷം സിനിമയിലുണ്ടായിട്ടും അദ്ദേഹത്തിന്റെ പഴയ എക്സൈറ്റ്മെന്റും കമ്മിറ്റ്മെന്റുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതൊക്കെയാണ് താന്‍ അദ്ദേഹത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മമ്മൂക്കയോടൊപ്പം തന്നെ ഭീഷ്മയില്‍ വേറെയും വലിയ താരങ്ങളുണ്ട്.

അവരുടെ പല കാര്യങ്ങളും ഒബ്സേര്‍വ് ചെയ്ത് പഠിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. പക്ഷെ എന്തോ അവരൊക്കെ വളരെ എഫേര്‍ട്ലെസാണ്. അവരുടെയൊക്കെ ടെക്നിക് എന്താണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ല.

എല്ലാവരും ചിരിച്ച് കളിച്ച് ഇരിക്കുകയാവും, പക്ഷെ ആക്ഷന്‍ പറഞ്ഞാല്‍ എല്ലാവരും കഥാപാത്രമായി മാറും എന്നാണ് അനഘ ദി ക്യൂവിനോട് പ്രതികരിക്കുന്നത്. അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തിയ ഭീഷ്മ പര്‍വം 80 കോടിയാണ് ഇതിനകം നേടിയിരിക്കുന്നത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി