മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരമുൾപ്പെടെ 3 പുരസ്കാരങ്ങൾ നേടി ഇത്തവണ മലയാളത്തിന്റെ അഭിമാനമായി മാറിയ ചിത്രമാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’. മികച്ച തിരക്കഥ, ചിത്ര സംയോജനം തുടങ്ങീ വിഭാഗങ്ങളിലാണ് ചിത്രത്തിന് മറ്റ് പുരസ്കാരങ്ങൾ ലഭിച്ചത്. എന്നാൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ആട്ടത്തിന് അവാർഡുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ അതിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് സംവിധായകൻ ആനന്ദ് ഏകർഷി.
ആട്ടം പ്രാദേശിക ജൂറി തഴഞ്ഞത് വിചിത്രമായി തോന്നുന്നുവെന്നാണ് ആനന്ദ് ഏകർഷി പറയുന്നത്. “ആട്ടം പ്രാദേശികജൂറി തഴഞ്ഞിരുന്നുവെന്നത് വിചിത്രമായി തോന്നുന്നു ഇപ്പോൾ. സംസ്ഥാന പുരസ്കാര നിർണ്ണയത്തിൽ തഴയപ്പെട്ടത് വേദന തോന്നി. പക്ഷേ ആരെയും കുറ്റപ്പെടുത്താനില്ല.”
അതേസമയം ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ആട്ടം വീണ്ടും പ്രദർശനത്തിനെത്തുകയാണ്. അടുത്ത വാരം മുതൽ കൊച്ചി പിവിആറിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
Read more
വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി, മദൻബാബു, ജോളി ആന്റണി, സന്തോഷ്, പ്രശാന്ത്, ശെൽവരാജ്, സിജിൻ തുടങ്ങീ താരങ്ങണങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഒരു ണാടക സമിതിയും അവിടെ അരങ്ങേറുന്ന കൂറ്റകൃത്യവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.