തന്‍റെ മാറിടത്തെ കുറിച്ചും അരക്കെട്ടിനെ കുറിച്ചുമായിരുന്നു അവരുടെ ആധി: അനന്യ പാണ്ഡെ

തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടി അനന്യ പാണ്ഡെ. ആളുകളുടെ വിവിധങ്ങളായ നിര്‍ദേശങ്ങള്‍ കേട്ട് താന്‍ തകര്‍ന്നുപോയിട്ടുണ്ടെന്നും തന്റെ അരക്കെട്ടിന്റെ വലിപ്പം, മാറിടത്തിന്റെ വലിപ്പം എന്നതിനേക്കാളും പരമപ്രധാനമായ യാതൊന്നും ഇല്ലേ എന്നു തോന്നി പോയിട്ടുണ്ടെന്നും അനന്യ പറഞ്ഞു.

‘എന്നോട് ആരും ഒന്നും വാഗ്ദാനം ചെയ്യുകയോ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് എപ്പോഴും ഒരു നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ അത് എളുപ്പം ആകില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.’

‘ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ആളുകള്‍ ‘നിങ്ങള്‍ ഇത് ശരിയാക്കണം, ഇത് ശരിയാക്കണം, എന്നൊക്കെ പറയുമായിരുന്നു. മാറിടത്തിന്റെ വലിപ്പം കൂട്ടുക അല്ലെങ്കില്‍ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തുക’ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.’

‘നേരിട്ട് ആയിരിക്കില്ല ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ പറയുന്നത് എന്താണെന്ന് മനസിലാക്കാനും കഴിയില്ലായിരുന്നു. കുറച്ചുകൂടി ഭക്ഷണം കഴിക്കാനും വണ്ണം വെക്കാനുമെല്ലാം അവര്‍ തന്നോട് പറഞ്ഞിരുന്നു’ രണ്‍വീര്‍ ഷോയില്‍ താരം പറഞ്ഞു.

കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയ താരമാണ് അനന്യ പാണ്ഡെ. അനന്യയുടെ മിക്ക ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വലിയ വിജയമല്ലെങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദമുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ