വളരെ വലിയ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള നടിയാണ് അനാർക്കലി മരയ്ക്കാർ. ഇപ്പോഴിതാ തനിക്ക് നേരെ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് അനാർക്കലി പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ ഇത്രയും വളർത്തിയത് ഇത്തരം കാര്യങ്ങൾ ആണ് അതിനാൽ ഇവർക്ക് നന്ദി പറയണമെന്നും അനാർക്കലി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് റിപ്പോർട്ടർ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഓൺലൈൻ ആക്രമണങ്ങളാണ് ഞാനൊക്കെ ഇൻസ്റ്റഗ്രാമിൽ വലിയ നിലയിൽ എത്താൻ കാരണം. അപ്പോൾ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങൾ എന്നെമാനസ്സികമായി ബാധിക്കാൻ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കൽ പോലും സൈബർ ആക്രമണങ്ങളിൽ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോൾ പോലും. അനാർക്കലി പറഞ്ഞു.