എം.ഡിക്ക് താത്പര്യമുണ്ട്, പേയ്‌മെന്റൊന്നും പ്രശ്‌നമല്ലെന്ന് അയാള്‍ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് അനാര്‍ക്കലി

ജീവിതത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ച് നടി അനാര്‍ക്കലി മരക്കാര്‍. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് നടി തന്റെ മനസ്സ് തുറന്നത്.

ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാര്‍ട്ടിയുണ്ട്. പാര്‍ട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നില്‍ക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നില്‍ക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം അയാള്‍ പറഞ്ഞു. എംഡിക്ക് അനാര്‍ക്കലിയോട് താത്പര്യമുണ്ട്, പേയ്‌മെന്റൊന്നും പ്രശ്‌നമല്ലെന്ന്’

‘എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. താത്പര്യമുണ്ടാവാന്‍ ചാന്‍സുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് ഞാന്‍ പറഞ്ഞു,’

സുലൈഖ മന്‍സില്‍, ബി മുതല്‍ 44 വരെ എന്നിവയാണ് അനാര്‍ക്കലിയുടെ പുതിയ സിനിമകള്‍. സുലേഖ മന്‍സിലില്‍ കേന്ദ്ര കഥാപാത്രം അനാര്‍ക്കലിയാണ്.

അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണ് സുലേഖ മന്‍സില്‍. തമാശ, ഭീമന്റെ വഴി എന്നീ സിനിമകള്‍ക്ക് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. അനാര്‍ക്കലി മരിയ്ക്കാറെ കൂടാതെ ലുക്മാന്‍ അവറാനാണ്ണ് സുലൈഖ മന്‍സിലിലെ പ്രധാന കഥാപാത്രം ചെയ്യുന്നത്.

Read more

ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, മാമുക്കോയ തുടങ്ങിയ അഭിനേതാക്കളും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു.