ഞാന്‍ അടിപൊളി ആയിട്ടാണ് കിസ് ചെയ്തത്, ആ സീന്‍ കാണുമ്പോള്‍ എനിക്ക് ഒരു കുളിരാണ്: അനാര്‍ക്കലി

അടുത്തിടെ റിലീസ് ചെയ്ത സിനിമകളില്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ഒരു ചിത്രമാണ് ‘ബി 32 മുതല്‍ 44 വരെ’. പെണ്ണുടലിന്റെയും മാറിടത്തിന്റെയും രാഷ്ട്രീയം പറഞ്ഞ സിനിമയാണിത്. ചിത്രത്തില്‍ സിയ എന്ന ട്രാന്‍സ്‌മെന്‍ കഥാപാത്രത്തെയാണ് നടി അനാര്‍ക്കലി മരക്കാര്‍ അവതരിപ്പിച്ചത്.

സിനിമയില്‍ ചെയ്ത കിസ്സിംഗ് സീനിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാര്‍ക്കലി ഇപ്പോള്‍. മലയാള സിനിമയില്‍ പെണ്‍ ആണ്‍ വേഷം കെട്ടിയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ട്രാന്‍സ്മെന്‍ കഥാപാത്രം ഇതിന് മുമ്പ് വന്നിട്ടില്ല. അത് എന്നെ സംബന്ധിച്ച് എക്സൈറ്റ്മെന്റ് ആയിരുന്നു.

ഒട്ടും സിനിമയൊന്നും ഇല്ലാതെ സാഡ് ആയി നില്‍ക്കുന്ന സമയത്ത് ആണ് ബി 32 മുതല്‍ 44 വരെ എന്ന സിനിമ വരുന്നത്. അതൊരു വേറിട്ട വേഷം കൂടെയായപ്പോള്‍ എനിക്ക് വലിയ താല്‍പര്യം തോന്നി. പിന്നെ അതിലൊരു ഭയങ്കര കിസ്സിംഗ് സീന്‍ ഒക്കെയുണ്ട്.

അത് കേട്ടപ്പോള്‍ തന്നെ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്. വേറെ പല ഓഡിയോയും വച്ച് ഇപ്പോള്‍ ആ സീന്‍ പുറത്ത് വരുമ്പോള്‍ എനിക്ക് തന്നെ കാണുമ്പോള്‍ ഒരു കുളിരാണ്. ഞാന്‍ എന്ത് അടിപൊളിയായിട്ടാണ് കിസ്സ് ചെയ്തത് എന്നാണ് അനാര്‍ക്കലി ഒരു അഭിമുഖത്തില്‍ പറയുന്നത്.

കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകര്‍ക്കായൊരുക്കിയ സംരംഭത്തില്‍ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതല്‍ 44 വരെ.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി