സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ തെറ്റൊന്നുമില്ല.. നായികാ പ്രാധാന്യം കുറയുന്നുവെന്ന വിമര്‍ശനവുമില്ല: അനാര്‍ക്കലി

മലയാള സിനിമയില്‍ നായികാ പ്രാധാന്യം കുറയുന്നുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി അനാര്‍ക്കലി മരക്കാര്‍. പുതിയ സിനിമ ‘മന്ദാകിനി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അനാര്‍ക്കലി സംസാരിച്ചത്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം ലഭിക്കുന്നില്ല എന്ന അഭിപ്രായമില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്.

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം കിട്ടുന്നില്ലെന്ന അഭിപ്രായമില്ല. കഥയ്ക്ക് അനുസരിച്ചാണ് കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിലും ആവേശത്തിലും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലെന്ന് കരുതി മറ്റു സിനിമകളില്‍ അങ്ങനെയല്ല.

ഇവ രണ്ടും പോലെ തന്നെ ഹിറ്റായ ചിത്രമായ പ്രേമലുവില്‍ ഒരുപാട് പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. മന്ദാകിനിയിലും സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്.

സിനിമ കണ്ട് യുവജനത വഴിതെറ്റുമെന്ന് കരുതുന്നില്ല. സിനിമയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും ഉള്ളത്. കഥയെ കഥയായി കണ്ടാല്‍ മതി എന്നും അനാര്‍ക്കലി വ്യക്തമാക്കി.

അതേസമയം, മെയ് 24ന് ആണ് ചിത്രം റിലീസ് ചെയ്തത്. അനാര്‍ക്കലിക്കൊപ്പം അല്‍ത്താഫ് ആണ് പ്രധാന കഥാപാത്രമായി എത്തിയത്. ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

Latest Stories

എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ

പവലിയനിലേക്ക് ഇന്ത്യൻ നിരയുടെ മാർച്ച് ഫാസ്റ്റ്, കമന്ററി ബോക്സിൽ ശാസ്ത്രിയുടെ ക്രൂര പരിഹാസം; ഇരയായത് കോഹ്‌ലിയും കൂട്ടരും

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പൊലീസില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ സുരേന്ദ്രന്‍

'നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട, അമ്മയായാലും മതി'; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീനിതി

ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ്

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി

അഡ്വ. ജോസ് സിറിയക് അന്തരിച്ചു; സംസ്‌കാരം നാളെ ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാ ദേവാലയ സെമിത്തേരിയില്‍

"ഒരുപാട് ക്ലബിൽ കളിച്ചിട്ടുണ്ടെങ്കിലും എനിക്ക് സ്വന്തം വീട് പോലെ തോന്നിയ ക്ലബ് ഒന്നേ ഒള്ളു": ലയണൽ മെസി

"ഞാൻ ഇത് വീണ്ടും 100,000 തവണ ചെയ്യും" ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി 12 മണിക്കൂറ് ജയിലിൽ കിടന്ന ആരാധകന്റെ വാക്കുകൾ വൈറൽ ആവുന്നു

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം