അവര്‍ വന്നു നിരാശ തീര്‍ക്കുകയാണ്, ആ പോസ്റ്റ് കണ്ട് ഞെട്ടിപ്പോയി, പണ്ട് ഫെയ്‌സ്ബുക്കില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും: അനാര്‍ക്കലി മരിക്കാര്‍

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന മോശം കമന്റുകളെ കുറിച്ച് പ്രതികരിച്ച് നടിയും ഗായികയുമായ അനാര്‍ക്കലി മരിക്കാര്‍. ടോക്‌സിസിറ്റി പരത്താനുള്ള പ്രധാനയിടമാണ് സമൂഹ മാധ്യമങ്ങളെന്നും നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ അവരുടെ നിരാശ തീര്‍ക്കുന്നിടം സോഷ്യല്‍ മീഡിയയാണെന്നും അനാര്‍ക്കലി പറഞ്ഞു.

മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് കൂടുതലായും ഇത്തരം കമന്റുകള്‍ വരാറുള്ളത്. കുറച്ച് മുമ്പോട്ട് ചിന്തിക്കുന്നയാളുകളാണ് നമുക്ക് ചുറ്റുമുള്ളത്. അതിനിടയില്‍ നേരിട്ട് ടോക്‌സിസിറ്റി പ്രകടിപ്പിക്കുക അത്ര എളുപ്പമല്ല.

പെണ്‍കുട്ടികളുടെ പ്രൊഫൈലിന് താഴെയാണ് കൂടുതലായും മോശം കമന്റുകള്‍ കാണാറുള്ളത്. പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു എങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെയാണ്.

നമ്മള്‍ ഇടുന്ന പോസ്റ്റിനെ പിന്തുണച്ചാണ് കമന്റ് വരാറുള്ളത്. ഞാന്‍ ഇന്‍സ്റ്റഗ്രാമും ഫേ്‌സ്ബുക്കുമൊക്കെ നോക്കാറുണ്ട്. ഇതില്‍ ഇന്‍സ്റ്റഗ്രാം കമന്റ് മോട്ടിവേഷനും ഫെയ്‌സ്ബുക്കില്‍ തെറ്റുകള്‍ മാത്രം കണ്ടുപിടിച്ചുള്ള വിമര്‍ശനവുമാണ്.

അവരുടെ പ്രൊഫൈല്‍ എടുത്ത് നോക്കിയാല്‍ അറിയാം പ്രായമുള്ളവരാണ് എല്ലാവരും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ഇവര്‍ വന്നിട്ടുണ്ട്. ഈയടുത്ത് ഞാനിട്ട ഒരു പോസ്റ്റിന്റെ കമന്റ് കണ്ട് ഞെട്ടിപ്പോയി, അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്