വളരെ കുറച്ച് സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരയ്ക്കാർ. കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു വെങ്കിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ്. വ്യക്തി ജീവിതത്തിൽ ഏറെ ബോൾഡാണ് അനാർക്കലി. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനാർക്കലിയുടെ ചാറ്റ് ഷോയാണ്
മറ്റുള്ളവർ തന്നെപ്പറ്റി കൂടുതൽ ഹോട്ടാണ് എന്ന് പറയുന്നത് കേൾക്കുന്നതാണ് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനാർക്കലി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനാണ് നടി ഈക്കാര്യത്തെപ്പറ്റി വെളിപ്പെടുത്തിയത്.
അനാർക്കലി കൂടുതൽ ക്യൂട്ടാണ് എന്ന് കേൾക്കാനാണോ അതേ അനാർക്കലി കൂടുതൽ ഹോട്ടാണെന്ന് കേൾക്കാനാണോ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യത്തിന് താൻ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കാനാണ് ഇഷ്ടം.
അതിലൊരു റേറ്റിങ്ങ് വെച്ചാൽ പത്തിൽ പത്ത് കൊടുക്കാൻ താല്പര്യമുണ്ടെന്നും എന്നാൽ പത്തിൽ അഞ്ചേ കെടുക്കുന്നുള്ളുവെന്നും നടി പറഞ്ഞു. അനാർക്കലി അഭിനയിച്ച ഉയരെ, ആനന്ദം തുടങ്ങിയ ചിത്രങ്ങൾ ഏറെ പ്രക്ഷക ശ്രദ്ധയാകർശിച്ചിരുന്നു.