അന്ന് ഷൂട്ട് പോലും നിര്‍ത്തിവെച്ചു, മമിതയാണ് എന്നെ നോക്കിയത്.. ഞാന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും: അനശ്വര

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട യുനടിമാരാണ് അനശ്വര രാജനും മമിത ബൈജുവും. ‘സൂപ്പര്‍ ശരണ്യ’ എന്ന സിനിമയ്ക്ക് ശേഷം ‘പ്രണയ വിലാസം’ എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. സിനിമയില്‍ എന്നതു പോലെ ജീവിതത്തിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇരുവരും ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആണ്‍കുട്ടിയായി മാറിയാലുള്ള ഗുണത്തെ കുറിച്ചാണ് ഇരു താരങ്ങളും ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. ആര്‍ത്തവ വേദന അറിയേണ്ടതെന്നാണ് ഒരു ഗുണമെന്നാണ് ഇരുവരും പറയയുന്നത്.

തനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്‌സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്‌സായി വീട്ടില്‍ ചടച്ചിരിക്കുമ്പോള്‍ പിന്നെയും പെയ്ന്‍ വരും. ഒന്ന് പുറത്ത് പോയി വരുമ്പോള്‍ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും എന്നാണ് മമിതയുടെ അഭിപ്രായം. ഇതിനോട് യോജിക്കുകയാണ് അനശ്വരയും.

പീരിയഡ്‌സിന്റെ സമയത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാത്തവരില്‍ ഒരാളാണ് താന്‍. സൂപ്പര്‍ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു തന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. കാരണം തനിക്ക് പറ്റുന്നില്ല.

ഗേള്‍സ് സ്‌കൂളില്‍ പഠിച്ച തന്നോട് ടീച്ചര്‍മാര്‍ ചോദിക്കാറുണ്ട് എല്ലാവര്‍ക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്. ഗേള്‍സ് സ്‌കൂളിലെ ടീച്ചര്‍മാരാണ് പറയുന്നത്. അവര്‍ക്ക് അറിയുമോ എന്നറിയില്ല, എല്ലാവര്‍ക്കും വരുന്ന വേദന വ്യത്യസ്തമാണ്. തന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല.

തനിക്ക് നേരെ തിരിച്ചാണ്. താന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും എന്നാണ് അനശ്വര പറയുന്നത്. അതേസമയം, പ്രണയ വിലാസം ഫെബ്രുവരി 24ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ