ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ മകള്‍ ഇത് ചെയ്തത് എന്ന് അവര്‍ അച്ഛനോടും അമ്മയോടും ചോദിച്ചു: അനശ്വര രാജന്‍

സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ചും തന്റെ ബോള്‍ഡ് ഇമേജിനെക്കുറിച്ചും മനസ്സുതുറന്ന് നടി അനശ്വര രാജന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത് .

പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ബോള്‍ഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും താനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്നാണ് നടി പറയുന്നത്.
യെസ് വീ ഹാവ്സ് ലെഗ്സ് വിവാദത്തിലും ഐസോഗ്രഫി ഫോട്ടോഷൂട്ടിനും ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ അനശ്വര ഇത് ചെയ്തത്. ചേച്ചിയോട് ചോദിക്കുന്നു, അനുജത്തിക്കു വേണ്ടത് പറഞ്ഞു കൊടുത്തു കൂടേ എന്ന് അനശ്വര പറയുന്നു.

ഇന്ന് ഷോര്‍ട്സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല. എന്തു പറഞ്ഞാലും കുഴപ്പമില്ല എന്ന തലത്തിലേക്ക് വളര്‍ന്നു. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ചില അവസരങ്ങളില്‍ വളരെ കംഫര്‍ട്ടബിളായ വസ്ത്രമാണെങ്കിലും ഷോര്‍ട്സ് ഇട്ട് നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. ഇനിയും കരിയറില്‍ മുന്നോട്ട് പോകുമ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എന്നെതന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എനിക്ക് വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളുണ്ട്. അത് ഞാന്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയില്‍ പ്രതികരിക്കേണ്ട കാര്യമില്ല. അനശ്വര കൂട്ടിച്ചേര്‍ത്തു.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്