അന്ന് അയാള്‍ എന്താണ് ചെയ്തതെന്ന് മനസിലായില്ല; മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് അനശ്വര രാജന്‍

താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് നടി അനശ്വര രാജന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര തുറന്നു പറഞ്ഞിരിക്കുന്നത്. ഗുഡ് ടച്ചും ബാഡ് ടച്ചും അമ്മ പറഞ്ഞ് തന്നിട്ടുണ്ടെങ്കിലും അയാള്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസിലായില്ല എന്നാണ് അനശ്വര പറയുന്നത്.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടാകുന്നത്. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. തനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. തന്നെയാണോ ഇയാള്‍ വിളിക്കുന്നത് എന്നറിയില്ലായിരുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. അതിനു മുമ്പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.

പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അറിയില്ലായിരുന്നു. താന്‍ അപ്പോള്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എന്തോ പോലെയാണ്. അന്ന് താന്‍ വെറും അഞ്ചാം ക്ലാസിലാണ്.

അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്തയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ആലോചിക്കുമ്പോള്‍ പേടിയാണ് എന്നാണ് അനശ്വര ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ