ആ സിനിമയ്ക്ക് ശേഷം അന്ധനായ ഒരാൾ എന്നെ തേടി വന്നു: അനശ്വര രാജൻ

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലൂടെ കണ്ടെതെന്നാണ് ആരാധകർ പറയുന്നത്. മോഹൻലാലിന്റെ പ്രകടനത്തോടൊപ്പം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അനശ്വര രാജൻ അവതരിപ്പിച്ച സാറ എന്ന കഥാപാത്രമാണ്. അനശ്വര രാജന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലെ സാറ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ അനശ്വര അഭിനയിച്ച ഒരു സിനിമയിലെ പ്രകടനത്തെ പ്രശംസിക്കാൻ അന്ധനായ ഒരാൾ തന്നെ തേടി വന്ന അനുഭവം പങ്കുവെക്കുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലെ അനശ്വരയുടെ പ്രകടനം കണ്ടാണ് ആരാധകൻ അനശ്വരയെ പ്രശംസിക്കാൻ വീട്ടിലെത്തിയത്.

“ഞങ്ങള്‍ നാട്ടിലായിരുന്ന സമയത്ത്. സുജാത കണ്ടിട്ട് അന്ധനായ ഒരാള്‍ അന്വേഷിച്ചു വന്നിരുന്നു. ദൂരെ എവിടെയോ നിന്നാണ് വരുന്നത്. ബസിനാണ് വന്നതും. വഴിയുമറിയില്ല. അടുത്തുള്ള ആള്‍ക്കാരോട് ചോദിച്ച് ചോദിച്ചാണ് വന്നത്. വീട്ടിലേക്കല്ല വേറൊരു വീട്ടിലേക്കാണ് വന്നത്. ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അറിയാത്തതിനാല്‍. മഞ്ജു ചേച്ചിയുടെ മകളായി അഭിനയിച്ച സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് വരുന്നത് എന്ന് പറഞ്ഞു.

ഞങ്ങള്‍ എവിടെയോ പോകാന്‍ വേണ്ടി ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അച്ഛനെ വിളിക്കുന്നത്, ഇവിടെ ഒരാള്‍ വന്നിട്ടുണ്ട് ഒന്ന് വരുമോ എന്ന് ചോദിച്ച്. എന്താണെന്ന് അറിയാനായി ഞങ്ങള്‍ അങ്ങോട്ട് ചെല്ലുകയായിരുന്നു. സിനിമ കണ്ടു, ഭയങ്കര ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ഓരുപാട് സംസാരിച്ചു. എനിക്ക് അത്ഭുതമായിരുന്നു. അങ്ങനെയുള്ളൊരാള്‍, അവര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറയുമ്പോള്‍ അവര്‍ സിനിമ കാണാന്‍ വേണ്ടി എടുത്ത എഫേര്‍ട്ടൊക്കെ ഓര്‍മ്മ വരും.

നമ്മള്‍ എത്ര അവഗണിക്കാന്‍ നോക്കിയാലും ഒരു ഘട്ടത്തില്‍ അത് ബാധിക്കും. വ്യക്തിപരമായി പറയുന്നതിനേക്കാള്‍ എന്റെ അഭിനയത്തെ കുറിച്ച് മോശം കമന്റുകള്‍ പറയുമ്പോഴാണ് കൂടുതൽ വേദനിക്കുന്നത്. പേഴ്‌സണലായി വരുന്ന കമന്റുകള്‍, അത് ആറ്റിട്യൂഡിനെ കുറിച്ചായാലും ഡ്രസിങ്ങിനെ കുറിച്ചായാലും അതിനേക്കാള്‍ അഭിനയം ശരിയല്ലെന്ന് പറയുമ്പോഴാണ് കൂടുതൽ സങ്കടം തോന്നാറ്. ” എന്നാണ് ജിഞ്ചർ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിൽ അനശ്വര പറഞ്ഞത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത