എല്ലാം റിവീൽ ചെയ്യാൻ പറ്റില്ലായിരുന്നു, ഇപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്: അനശ്വര രാജൻ

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എബ്രഹാം ഓസ്‍ലർ’. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ അനശ്വര രാജനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നേരിന് ശേഷം അനശ്വരയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ഗംഭീര പ്രകടനം തന്നെയാണ് എബ്രഹാം ഓസ്‍ലറിലേത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. റിലീസിന്മുൻപ് സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ കഴിയില്ലായിരുന്നു എന്നാണ് അനശ്വര പറയുന്നത്.

“സ്ക്രിപ്റ്റ് വായിച്ചിട്ടാണ് വന്നത്. എനിക്ക് സിനിമയുടെ മൊത്തത്തിലുള്ള കഥയറിയാമായിരുന്നു. എല്ലാ ആർട്ടിസ്റ്റും ഇൻ ആയ ശേഷവും അറിയാമായിരുന്നു. എല്ലാം റിവീൽ ചെയ്യാൻ പറ്റില്ലായിരുന്നു. റിലീസിന് മുന്നേ ഇരിക്കുമ്പോൾ പോലും എനിക്കൊന്നും പറയാൻ പറ്റില്ല. ഫ്ലാഷ് ബാക്ക് ആണെന്ന് പറയാൻ പറ്റില്ല.

ഒന്നും പറയാൻ പറ്റില്ല. മെഡിക്കൽ വിദ്യാർത്ഥിയാണ് എന്ന് പറയും, തീർന്നു. ക്യാരക്ടറിന്റെ പേര് പോലും എനിക്ക് പറയാൻ പറ്റില്ല. ഇപ്പോഴാണ് നമ്മൾ റിവീൽ ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നമ്മളുടെ ക്യാരക്‌ടറിനെ പറ്റിയും സിനിമയെപ്പറ്റിയും എക്‌സ്‌പീരിയൻസും എല്ലാം സംസാരിച്ച് തുടങ്ങിയത് ഇപ്പോഴാണ്.” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് അനശ്വര ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡോ. രൺധീർ കൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍