അവരുടെ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു, അത് ഒരുപാട് സഹായിച്ചിട്ടുണ്ട്: അനശ്വര രാജൻ

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലൂടെ കണ്ടെതെന്നാണ് ആരാധകർ പറയുന്നത്.

മോഹൻലാലിന്റെ പ്രകടനത്തോടൊപ്പം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അനശ്വര രാജൻ അവതരിപ്പിച്ച സാറ എന്ന കഥാപാത്രമാണ്. അനശ്വര രാജന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലെ സാറ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ സിനിമയിലെ സാറ എന്ന അന്ധയായ കഥാപാത്രത്തിന് വേണ്ടി താൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ. അന്ധരായ ആളുകളുടെ ഇന്റർവ്യൂസ് കണ്ടത് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് അനശ്വര പറയുന്നത്.

“ഇന്റർവ്യൂസ് കണ്ടു. ജന്മനാ അന്ധരായ ആളുകളുടെ അഭിമുഖങ്ങൾ കണ്ടു. അവരെ കുറച്ചുകൂടി നിരീക്ഷിക്കാൻ തുടങ്ങി. സാധാരണ സിനിമയിൽ ബ്ലൈൻഡ് ആയിട്ടുള്ള ആളുകളെ കാണുന്നതിനേക്കാൾ അവർ നേരെ നോക്കിയാണ് സംസാരിക്കുക. അവർ കണ്ണിലേക്ക് നോക്കിയിട്ടാണ് സംസാരിക്കുക

അവർക്ക് മനസ്സിലാകും നമ്മൾ എവിടെയാണ് ഇരിക്കുന്നത്, എന്താ പറയുന്നത് എന്നെല്ലാം. ഒരു ബ്ലൈൻഡ് അല്ലാത്ത ആൾ സംസാരിക്കുന്ന രീതിയിൽ കണ്ണിലേക്ക് നോക്കിയിട്ടാണ് അവർ സംസാരിക്കുക. അതൊക്കെ നിരീക്ഷിച്ചപ്പോൾ എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. അവർക്ക് അത്രയും കേൾവി ശക്തിയുണ്ട്. അങ്ങനെയൊക്കെ നോക്കി എന്റെ രീതിയിൽ ഹോംവർക്ക് ചെയ്‌തിട്ടാണ് സെറ്റിലേക്ക് പോകുന്നത്” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര പറഞ്ഞത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം