ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’, മിഥുൻ മാനുവൽ തോമസ് ജയറാം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലർ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.

2017-ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി- നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യിലും അനശ്വര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും തനിക്കെതിരെ വന്ന ഹേറ്റ് ക്യാംപെയ്നെ കുറിച്ചും സംസാരിക്കുകയാണ് അനശ്വര രാജൻ. നേര് എന്ന ചിത്രത്തിന് ശേഷമാണ് തനിക്ക് ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് എന്നാണ് അനശ്വര പറയുന്നത്.

“ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് നേരിന് ശേഷമാണ്. എൻ്റെ കോൺഫിഡൻസിന് ഒക്കെ ഇത്തരത്തിലുള്ള കമന്റ് നന്നായിട്ട് ബാധിച്ചിട്ടുണ്ടായിരുന്നു. ആളുകൾ പറയുന്നതും, പിന്നെ അതും ഇതും എല്ലാം. എന്നോട് പേർസണൽ ഹേറ്റ് ഉണ്ടാകുന്നത് ഓക്കെയാണ്. പക്ഷേ ആ പേഴ്സണൽ ഹേറ്റ് എൻ്റെ പടത്തിനെയും ബാധിക്കാൻ തുടങ്ങി. ആളുകൾ ഞാൻ അഭിനയിക്കുന്ന പടത്തിനും കൂടെ ക്രിട്ടിസൈസ് ചെയ്യാൻ തുടങ്ങി.

എനിക്ക് തോന്നുന്നു തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ഹേറ്റ് ഉണ്ടാകുന്നത്. പെട്ടെന്ന് കേറി നിൽക്കുമ്പോൾ എങ്ങനെയെങ്കിലും താഴെ വലിച്ചിടാൻ ഒരു തോന്നൽ ഉണ്ടാകും.
അവൾ ഓവറേറ്റഡ് ആണെന്ന് തോന്നുന്നതായിരിക്കും. ഒരു പാട്ടോ, സിനിമയോ കൊണ്ട് അവരെ ഇഷ്‌ടപ്പെടുത്തി കുറച്ച് കഴിഞ്ഞിട്ട് അവൾ ഓവറേറ്റഡ് തോന്നിയിട്ട് അവർ തന്നെ താഴേക്ക് വലിച്ചു ഇടാൻ നോക്കും.

അതായിരിക്കാം, അല്ലെങ്കിൽ ഷോർട്സ് ഇട്ടതിൻ്റെ പേരിലായിരിക്കും. മേജർ ആയിട്ട് എനിക്ക് ഹേറ്റ് വരാനുള്ള കാരണം എൻ്റെ ഇൻ്റർവ്യൂസ് ആണ്. എനിക്കിപ്പോൾ എൻ്റെ പഴയ ഇൻറർവ്യൂ കണ്ടിരിക്കാൻ പറ്റില്ല. 17 വയസ്സുള്ളപ്പോഴാണ് ഞാൻ തണ്ണീർമത്തൻ ചെയ്യുന്നത്. ഇൻറർവ്യൂവിന് എതിരായിട്ട് ഒരുപാട് ഹേറ്റും ട്രോൾസുമൊക്കെ എനിക്ക് വന്നിട്ടുണ്ട്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അനശ്വര രാജൻ പറഞ്ഞത്.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രമാണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ