അൻപ് ദാസ് നായകനായി പുതിയ ലോകേഷ് ചിത്രം വരുന്നു; വെളിപ്പെടുത്തി അർജുൻ ദാസ്

ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ നായകരോളം കയ്യടി നേടിയ കഥാപാത്രമാണ് അർജുൻ ദാസ് അവതരിപ്പിച്ച അടക്കളം ദാസിന്റെ സഹോദരൻ അൻപ് ദാസ്. അർജുൻ ദാസിന്റെ ഘനഗാംഭീര്യമായ ശബ്ദവും ശരീരഘടനയും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. കൈതിയിലും, വിക്രത്തിലും അൻപ് ദാസ് ഗംഭീര പ്രകടനമാണ് നടത്തിയത്.

ഇപ്പോഴിതാ എൽസിയു ചിത്രങ്ങളിൽ അൻപ് ദാസ് കേന്ദ്ര കഥാപാത്രമാവുന്ന ഒരു ചിത്രത്തിന് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർജുൻ ദാസ്. കൂടാതെ എൽസിയുവിലെ ഓരോ കഥാപാത്രത്തെ വെച്ചും സ്റ്റാൻഡ് എലോൺ ചിത്രത്തിനുള്ള സാധ്യതയുണ്ടെന്നും അർജുൻ ദാസ് പറയുന്നു.

“എൽ.സി.യുവിൽ ഓരോ കഥാപാത്രത്തെ വെച്ചും ഒരു സ്റ്റാൻഡ് എലോൺ സിനിമ ചെയ്യാനുള്ള കഥ ലോകേഷിൻ്റെ കൈയിലുണ്ട്. അൻപിനെ വെച്ച് ഒരു സ്റ്റാൻഡ് എലോൺ സിനിമയുടെ കഥ ലോകേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ യൂണിവേഴ്‌സിൻ്റെ ആരംഭം എങ്ങനെയാണെന്ന് വിശദമായി കാണിക്കുന്ന കഥയാണ്. കേട്ടപ്പോൾ തന്നെ എനിക്ക് വലിയ ആവേശമായി.

കൈതി 2 ആണ് എൽ.സി.യുവിലെ അടുത്ത സിനിമ. പിന്നെ റോളക്സിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ലിയോ ദാസിൻ്റെ ബാക്ക് സ്‌റ്റോറി എന്തായിരുന്നുവെന്ന് കാണിച്ചുകൊണ്ട് ഒരു സിനിമ ചിലപ്പോൾ ഉണ്ടാകാം. പിന്നെ വിക്രം 2. അതിലായിരിക്കും എല്ലാ കഥാപാത്രങ്ങളും ഒരുമിച്ച് വരിക. അൻപിന്റെ സ്റ്റാൻഡ് എലോൺ സിനിമ ലോകേഷ് ചെയ്യണമെന്നാണ് എന്റെ ചെറിയൊരു അത്യാഗ്രഹം.” എന്നാണ് എസ്എസ് മ്യൂസികിന് നൽകിയ അഭിമുഖത്തിൽ അർജുൻ ദാസ് പറഞ്ഞത്.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം