മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകള്‍ എന്ന് അവതാരക മീര അനില്‍. അറുപതോളം സ്‌റ്റേജ് ഷോകള്‍ ദുബായില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലാല്‍ സാറിനൊപ്പമുള്ള ട്രിപ്പുകള്‍ രസകരമാണെന്ന് മീര മനോരമയോട് പ്രതികരിച്ചു.
അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദുബായില്‍ തന്നെ ഏതാണ്ട് 50-60 സ്റ്റേജ് ഷോകള്‍ ഇതിനോടകം ചെയ്യാന്‍ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു. എങ്കിലും ലാല്‍ സാറുമായി ചേര്‍ന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകള്‍ കുറച്ചു കൂടി രസകരമായി തോന്നിയിട്ടുണ്ട്.
കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകരായ തങ്ങള്‍ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും കൂട്ടി പുറത്ത് കറങ്ങാന്‍ കൊണ്ടു പോകും. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും.
ചിലപ്പോള്‍ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്‌റ്റെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും വാങ്ങി കൊടുക്കാന്‍ ശ്രമിക്കും. മോഹന്‍ലാല്‍ വാങ്ങി തന്ന മിഠായിക്കവറുകള്‍ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത്.
ഒറ്റയ്ക്ക് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഭര്‍ത്താനവ് വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ല. കൊറോണ കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി പാസ്‌പോര്‍ട്ട് തൊട്ടിട്ടില്ല എന്നാണ് മീര പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് ആയിരുന്നു മീരയുടെ വിവാഹം.