അങ്ങനെ ഒരു ചിത്രം കൂടി സംഭവിക്കാന്‍ പോകുന്നു, വിജയക്കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനൊരുങ്ങുന്നു; വെളിപ്പെടുത്തി ശ്രീനിവാസന്‍

മലയാളത്തെ എക്കാലത്തെയും മികച്ച ഹിറ്റ് ജോഡികളിലൊന്നായ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം സംഭവിക്കാന്‍ പോകുന്നു. ശ്രീനിവാസന്‍ തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചത്. വിനീസ് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രം കാണാനെത്തിയ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ശ്രീനാവാസന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

അസുഖം മാറികഴിഞ്ഞാല്‍ പണ്ട് കണ്ടിരുന്ന പോലെ മോഹന്‍ലാലും ശ്രീനിവാസനും ഒരുമിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തോട് അതിന് സാധ്യതയുണ്ടെന്നാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്. അങ്ങനെ ഒരു ഡിസ്‌കഷന്‍ നടന്നിട്ടുണ്ട്. ആരോഗ്യപരമായി ശരിയല്ലാത്തതാണ് ഇത് നടക്കാത്തതിന് ഒരു കാര്യം. ചില കാര്യങ്ങള്‍ ഒക്കെ നടക്കുമെന്ന് വിചാരിക്കുന്നു.

സ്വാമീസ് ലോഡ്ജില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്. സുരേഷ് കുമാറിന്റെ കൂടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ സമയത്ത് ഈ ലോഡ്ജില്‍ നില്‍ക്കുന്ന സമയത്താണ് ആദ്യമായി കണ്ടത്.

ഞാന്‍ അവിടെ സ്ഥിരമായി താമസിക്കാറില്ല. ഇടക്ക് പോയപ്പോഴാണ് മോഹന്‍ലാലിനെ കാണുന്നത്. അന്ന് അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും സംസാരിക്കാറുണ്ടായിരുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Latest Stories

'ജോലി വാഗ്ദാനം ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു, സെക്‌സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി'; റാക്കറ്റിലെ ഒരാൾ പിടിയിൽ

നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 88. 39 ശതമാനം

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്

അവർ ഇനി 'സിന്ദൂർ' എന്ന് അറിയപ്പെടും; ഉത്തർപ്രദേശിൽ ജനിച്ച 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ

പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം; 15 മരണം, വിതരണക്കാർ അറസ്റ്റിൽ

ജമ്മു കശ്മീരിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; വനമേഖലയിൽ മണിക്കൂറുകളായി സൈന്യം തീവ്രവാദികളുമായി പോരാട്ടം തുടരുന്നു

INDIAN CRICKET: അവന്മാർ 2027 ലോകകപ്പ് കളിക്കില്ല, ആ ഘടകം തന്നെയാണ് പ്രശ്നം; സൂപ്പർ താരങ്ങളെക്കുറിച്ച് സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ