കോവിഡ് പോസിറ്റീവാണെന്ന വിവരം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെര്‍മിയ. കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായതെന്നും ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ കലുഷിതമായിരിക്കുകയാണ്, എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആന്‍ഡ്രിയ കുറിപ്പില്‍ പറയുന്നു
“”കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായി. എന്ന പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി. ഇപ്പോഴും ക്വാറന്റൈനിലാണ്, സുഖം പ്രാപിച്ചു വരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുത്തു, നമ്മുടെ രാജ്യം ഇത്രയും മോശമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.””
“”എല്ലായ്‌പ്പോഴും എന്നപോലെ, എന്ത് പറയണമെന്ന് അറിയാത്തതിനാല്‍, ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് പാടുന്നു, എല്ലാം പറയുന്ന പ്രത്യാശ”” എന്നാണ് ആന്‍ഡ്രിയയുടെ കുറിപ്പ്. കീബോര്‍ഡ് ഇംഗ്ലീഷ് ഗാനം പാടുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ് ക്രമാതീതമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഓക്‌സിജന്‍ ക്ഷാമവും വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,12,262 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. 3,980 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.