എനിക്കെതിരെ വന്ന ലൈംഗികാരോപണം വ്യാജമാണ്.. ഒരു പെണ്‍കുട്ടിയും തുണ്ട് പുസ്തകം പോലെ ആരോപണം എഴുതില്ല, ഡബ്ല്യൂസിസിയില്‍ നിന്നും വിളിച്ചിരുന്നു: അനീഷ് ജി മേനോന്‍

തനിക്കെതിരെ എത്തിയ ലൈംഗികാരോപണം വ്യാജമാണെന്ന് നടന്‍ അനീഷ് ജി. മേനോന്‍. മോണോആക്ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്ന ഒരു കുറിപ്പാണ് റെഡ്ഡിറ്റില്‍ എത്തിയത്. ഇത് വ്യാജമാണ് എന്നാണ് അനീഷ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഈ ആരോപണം എത്തിയത്.

നെറ്റ്ഫ്‌ളിക്‌സിന്റെ വലിയൊരു സീരിസിന്റെ ഭാഗമായിരുന്നു അന്ന് താന്‍. അന്നാണ് ആരോപണം വരുന്നത്. താന്‍ അറിയാത്ത കാര്യമാണിത്. അതോടെ അതില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാല്‍ ആരോപണത്തില്‍ ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. നൂറ് ശതമാനവും ഉറപ്പു പറയാന്‍ സാധിക്കും.

തന്റെ കുടുംബം, പ്രധാനമായും തന്റെ ഭാര്യ, ഭാര്യയുടെ സഹോദരനും അച്ഛനും അമ്മയുമൊക്കെ നല്ല പിന്തുണയായിരുന്നു തന്നിരുന്നത്. സുഹൃത്തുക്കളും കൂടെ നിന്നു. താന്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയം സംസാരിച്ചിരുന്നു. ഗാസയേയും ലക്ഷദ്വീപിനെയും അനുകൂലിച്ച് എഴുതിയിരുന്നു.

ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരെയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു അത്. പക്ഷെ തനിക്ക് പാര്‍ട്ടിയില്ല, ഇടതുപക്ഷ ചിന്താഗതിയുണ്ടന്നേയുള്ളൂ. അത്തരം പോസ്റ്റുകളൊക്കെ താന്‍ പിന്നീട് പിന്‍വലിച്ചിരുന്നു. തന്നെ എതിര്‍ക്കുന്നവരില്‍ നിന്നും കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു റെഡ്ഡിറ്റില്‍ വന്ന എഴുത്ത്.

താന്‍ അതിന്റെ പിന്നാലെ പോയിരുന്നു. യാതൊരു തരത്തിലുമുള്ള ബാക്കപ്പുമില്ലാത്തൊരു അക്കൗണ്ടായിരുന്നു. കൂടാതെ അത് എഴുതിയത് ഒരു ആണാണ്. ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ല. ഇത് തുണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷയായിരുന്നു.

ഒരിക്കലും ഒരു പെണ്‍കുട്ടി അങ്ങനെ എഴുതില്ല. ഡബ്ല്യുസിസിയില്‍ നിന്നും ചിലര്‍ തന്നെ വിളിച്ചിരുന്നു. ഇത് വ്യാജമാണെന്ന് അറിയാം അതിനാല്‍ ഇടപെടുന്നില്ല, പക്ഷെ കേസോ പരാതിയോ ആയി ആരെങ്കിലും വന്നാല്‍ സംസാരിക്കേണ്ടി വരും എന്നും അവര്‍ പറഞ്ഞിരുന്നു എന്നാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അനീഷ് ജി. മേനോന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Latest Stories

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും